മൂലമറ്റം കാഞ്ഞാറിലുണ്ടായ ഉരുള്‍ പൊട്ടലില്‍ കാണാതായ അഞ്ചുപേരുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്തു

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ: മൂലമറ്റം കാഞ്ഞാറിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ അഞ്ചുപേരുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇന്ന് പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ ചിറ്റടിച്ചാലില്‍ സോമന്റെ വീടാണ് ഒലിച്ചു പോയത്. സോമന്‍, ഭാര്യ ജയ, സോമന്റെ അമ്മ തങ്കമ്മ, മകള്‍ ഷിമ, ഷിമയുടെ മകന്‍ നാലുവയസുള്ള ദേവനന്ദു എന്നിവരാണ് മരിച്ചത്. തങ്കമ്മയുടെ മൃതദേഹമണ് ആദ്യം കണ്ടെത്തിയത്. തുടര്‍ന്ന് ദേവനന്ദുവിന്റെയും ഷിമയുടേയും കണ്ടെത്തി. പിന്നീടാണ് സോമന്റെയും ഭാര്യ ജയയുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്തത്. വീട് നിലനിന്നിരുന്ന സ്ഥലത്ത് നിന്ന് താഴെയായാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

സംഗമം കവലയ്ക്ക് സമീപം ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. ഉരുള്‍പൊട്ടലിലും മലവെള്ളപ്പാച്ചിലിലും വീടിരുന്ന പ്രദേശം ആകെ ഒലിച്ചുപോയി. രാത്രി ആരംഭിച്ച ശക്തമായ മഴ രാവിലെ അല്‍പം ശമിച്ചിട്ടുണ്ട്. പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. റവന്യൂവകുപ്പും സ്ഥലത്തുണ്ട്. തെരച്ചിലിനായി തൃശൂരില്‍ നിന്ന് എന്‍ഡിആര്‍എഫ് സംഘം സംഭവ സ്ഥലത്തേക്കെത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...