കോന്നി : വകയാർ മ്ലാന്തടത്ത് അശാസ്ത്രീയമായ രീതിയിൽ സ്ഥാപിച്ച ക്രാഷ് ബാരിയർ അപകടങ്ങൾക്ക് വഴിയൊരുക്കുന്നു. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാത നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സംസ്ഥാന പാതയിൽ വകയാർ മ്ലാന്തടം ഭാഗത്ത് റോഡരുകിൽ പാർക്കിങ്ങിനായി അനുവദിച്ച സ്ഥലത്തിന് നടുക്കായി ക്രാഷ് ബാരിയർ സ്ഥാപിച്ചത്. ഓടയുടെ ഒരു വശത്തായി വരേണ്ട ക്രാഷ് ബാരിയർ വാഹനം പാർക്ക് ചെയ്യുവാൻ അനുവദിച്ചിരിക്കുന്ന ഇന്റർലോക്ക് കട്ടകൾ പാകിയ ഭാഗത്തിന് നടുവിലായാണ് സ്ഥാപിച്ചിരിയ്ക്കുന്നത്. ഇതുകൊണ്ട് തന്നെ ഇവിടെ വാഹനാപകടങ്ങൾ വർധിക്കുകയാണ്. ക്രാഷ് ബാരിയർ സ്ഥാപിച്ചതിന് ശേഷം രണ്ട് അപകടങ്ങൾ ഇവിടെ നടന്നിട്ടുണ്ട്.
വാഹനം വന്നിടിച്ചതിനെ തുടർന്ന് ക്രാഷ് ബാരിയർ ഒരു ഭാഗം തകർന്നിരിക്കുന്നതും കാണാം. ഇവിടെ വളവുള്ള ഭാഗമായതിനാൽ തന്നെ ദൂരെ നിന്നും വരുന്ന വാഹനങ്ങൾ ക്രാഷ് ബാരിയർ ശ്രദ്ധയിൽപെടാതെ അപകടങ്ങൾ നടക്കുകയാണ് ചെയ്യുന്നത്. സംസ്ഥാന പാത നിർമ്മാണത്തിന്റെ ഭാഗമായി കുമ്പഴ മുതൽ കലഞ്ഞൂർ വരെയുള്ള ഭാഗത്ത് പലയിടത്തും ഇത്തരത്തിൽ അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. പലയിടത്തും ഓടക്ക് സ്ളാബ് സ്ഥാപിക്കാത്തത് മൂലം നിരവധി യാത്രക്കാർ ആണ് അപകടത്തിൽപെട്ടിട്ടുള്ളത്.
വകയാർ കൊല്ലൻപടി ജംഗ്ഷനിൽ നിന്നും അതിരുങ്കലിലേക്ക് തിരിയുന്ന ഭാഗം ഉയർത്തി നിർമ്മിച്ചതിനെ തുടർന്ന് വലിയ വാഹനങ്ങൾ ഇവിടെ റോഡിൽ കുടുങ്ങിയിരുന്നു. നാട്ടുകാരുടെ വലിയ പ്രതിഷേധത്തിന് ഒടുവിലാണ് ഇത് നിരപ്പാക്കുകയും വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകുവാൻ സാധിക്കുകയും ചെയ്തത്. സംസ്ഥാന പാത നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തുടക്കം മുതൽ തന്നെ നിരവധി പാരാതികൾ ആണ് ഉയരുന്നത്. കോന്നി താലൂക്ക് വികസന സമിതി യോഗത്തിൽ അടക്കം വിവിധ പരാതികൾ ഉയർന്നെങ്കിലും പലതും പരിഹരിക്കപെട്ടില്ല എന്നും ആക്ഷേപമുണ്ട്
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.































