ശബരിമലയിലെ സ്വർണ്ണം പൊതിഞ്ഞ ശ്രീകോവിലിന്റെ മുകളിൽ അസാധാരണമായ രീതിയിൽ നിറവ്യത്യാസം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ശബരിമല: ശബരിമലയിലെ സ്വർണ്ണം പൊതിഞ്ഞ ശ്രീകോവിലിന്റെ മുകളിൽ അസാധാരണമായ രീതിയിൽ നിറവ്യത്യാസം കണ്ടെത്തി. ശ്രീകോവിലിന്റെ മുകൾഭാഗത്ത് എന്തോ ദ്രാവകം ഒഴിച്ചതാണോ എന്ന സംശയമാണ് നിലവിൽ ഉയർന്നിരിക്കുന്നത്. ഈ സാഹചര്യത്തിൽ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ ശബരിമലയിൽ നേരിട്ടെത്തി പരിശോധനകൾ നടത്തി. ശ്രീകോവിലിന്റെ സ്വർണ്ണ മേൽക്കൂരയിലെ നിറവ്യത്യാസം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ തിരുവാഭരണ കമ്മീഷണർ അടക്കമുള്ള പ്രമുഖ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിച്ചേരുകയും സംശയകരമായ ഭാഗങ്ങളിൽ വിശദമായ പരിശോധന നടത്തുകയും ചെയ്തു. പ്രാഥമിക പരിശോധനകൾക്ക് ശേഷം, ശ്രീകോവിലിന് മുകളിൽ ഒഴുകിയിറങ്ങിയത് നെയ്യാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഭക്തർ സമർപ്പിക്കുന്ന നെയ്യ് വീണതാകാം ഈ നിറവ്യത്യാസത്തിന് കാരണമായതെന്നാണ് ഉദ്യോഗസ്ഥ സംഘം വിലയിരുത്തുന്നത്. എങ്കിലും സ്വർണ്ണപാളികൾക്ക് മുകളിൽ ദ്രാവകം വീണതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്താൻ അധികൃതർ നടപടികൾ സ്വീകരിച്ചു വരികയാണ്.

ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഏറെ പ്രാധാന്യമുള്ള സ്വർണ്ണ ശ്രീകോവിലിൽ ഇത്തരമൊരു വ്യത്യാസം കണ്ടത് അധികൃതർ അതീവ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. പ്രഭാമണ്ഡലം അടക്കം ഇളക്കിയാണ് പരിശോധന നടത്തി.ക്. ഹൈക്കോടതിയുടെ പ്രത്യേക അനുമതി വാങ്ങിയായായിരുന്നു പരിശോധന. ഇതിന് പിന്നാലെയാണ് ശ്രീകോവിലിൽ നിറവ്യത്യാസം കണ്ടെത്തിയെന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂന്നു ദിവസത്തെ തിരച്ചിൽ ; അഫ്സലിന്റെ മൃതദേഹം പെരിയാർ നദിയിൽ നിന്ന് കണ്ടെത്തി

0
ആലുവ: മൂന്നു ദിവസം മുമ്പ് ആലുവയിൽ കാണാതായ യുവാവിന്റെ മൃതദേഹം പെരിയാർ...

എംബിബിഎസിന് നാലര വർഷ ഫീസ് : ഒടുവിൽ സർക്കാർ അപ്പീലിന് ; ഉത്തരവ് സ്റ്റേ...

0
തിരുവനന്തപുരം: എംബിബിഎസിന് നാലര വർഷ ഫീസ് മാത്രമേ വാങ്ങാവൂ എന്ന ഉത്തരവ്...

പത്തനംതിട്ടയിൽ നിയന്ത്രണംവിട്ട കാർ ഇടിച്ച് അപകടം : ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

0
പത്തനംതിട്ട : അബാൻ ജംഗ്ഷനിൽ നിയന്ത്രണംവിട്ട കാർ കാൽനടയാത്രക്കാരെ ഇടിച്ചുവീഴ്ത്തി. മദ്യപിച്ച്...

യാത്രക്കാരെ വലപ്പിച്ച് സ്പൈസ് ജെറ്റ് ; കൊച്ചി-ഫുജൈറ വിമാനം 11 മണിക്കൂർ വൈകും

0
കൊച്ചി: യാത്രക്കാരെ വലപ്പിച്ച് സ്പൈസ് ജെറ്റ്. കൊച്ചി ഫുജൈറ വിമാനം 11...