ഗാസിയാബാദ് : ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ പശുക്കള്‍ക്കായുള്ള ഗോശാലയില്‍ തീപ്പിടുത്തം.38 പശുക്കള്‍ ചത്തു. അപകടം നടക്കുമ്പോള്‍ 150 പശുക്കള്‍ ശാലയിലുണ്ടായിരുന്നു. ഇന്ദിരാപുരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ കനാവാനി ഗ്രാമത്തിലെ ഗോശാലയില്‍ ഇന്നലെ ഉച്ചക്ക് 1.30 ഓടെയാണ് സംഭവം. അഗ്നിശമന വിഭാഗമെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. എന്നാല്‍ തീപ്പിടുത്തത്തിന് കാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുകയാണെന്നും ജില്ലാ മജിസ്‌ട്രേറ്റ് രാകേഷ് കുമാര്‍ സിംഗ് പറഞ്ഞു. ഗാസിയാബാദ് പോലീസ് മേധാവി മുനിരാജ് സ്ഥലം സന്ദര്‍ശിച്ചു.
ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ പശുക്കള്‍ക്കായുള്ള ഗോശാലയില്‍ തീപ്പിടുത്തം
RECENT NEWS
Advertisment




























