ഉത്തര്‍ പ്രദേശില്‍ ബി.ജെ.പിക്ക് തിരിച്ചടി നല്‍കാനുള്ള മുന്നൊരുക്കത്തില്‍ കര്‍ഷക സംഘടനകള്‍

For full experience, Download our mobile application:
Get it on Google Play

ലക്‌നൗ : ഉത്തര്‍ പ്രദേശില്‍ ബി.ജെ.പി ക്ക് തിരിച്ചടി നല്‍കാനുള്ള മുന്നൊരുക്കത്തില്‍ കര്‍ഷക സംഘടനകള്‍. ഉത്തര്‍ പ്രദേശില്‍ ഇനി മാസങ്ങള്‍ മാത്രമാണ് നിയമസഭ തിരഞ്ഞെടുപ്പിന് അവശേഷിക്കുന്നത്. ഈ സാഹചര്യത്തില്‍ വലിയ രാഷ്ട്രീയ മാങ്ങളാണ് ഉത്തര്‍ പ്രദേശില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇത്തവണ അധികാരം നിലനില്‍ത്താനുള്ള പദ്ധതികളാണ് ബി.ജെ.പി ക്യാമ്പില്‍ നടന്നുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ നീക്കത്തെ ചെറുക്കാനുള്ള പദ്ധതികളുമായി രംഗത്തുണ്ട്.

എന്നാല്‍ ഇപ്പോഴിതാ പുതിയ കാര്‍ഷിക ബില്ല് പിന്‍വലിക്കാത്ത പശ്ചാത്തലത്തില്‍ ഉത്തര്‍ പ്രദേശിലെ ബി.ജെ.പി ക്കെതിരെ തിരിഞ്ഞിരിക്കുകയാണ് കര്‍ഷക സംഘടനകള്‍. നിയമസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ക്ക് തിരിച്ചടി നല്‍കാനുള്ള മുന്നൊരുക്കത്തിലാണ് കര്‍ഷക സംഘടനകള്‍. ഇതിനായി വിപുലമായ പദ്ധതികള്‍ കര്‍ഷകര്‍ നടത്തുന്നുണ്ട്. മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങളെക്കുറിച്ച്‌ പ്രദേശവാസികളെ ബോധവല്‍ക്കരിക്കാനും ഭരണകക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടിക്കെതിരെ പ്രചാരണം നടത്താനും ലക്ഷ്യമിട്ടാണ് കര്‍ഷക സംഘടനകളുടെ നീക്കം.

ഇതിന്റെ ഭാഗമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കോട്ടയായ ഗോരഖ്പൂരിലെ സഹജന്‍വയില്‍ ചൊവ്വാഴ്ച കര്‍ഷകര്‍ പഞ്ചായത്ത് നടത്തി, പ്രതിഷേധിക്കുന്ന കര്‍ഷക സംഘടനകളുടെ സംയുക്ത സംഘടനയായ സംയുക്ത കിസാന്‍ മോര്‍ച്ചയാണ് പുതിയ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...