യുപി : സിദ്ദിഖ് കാപ്പന് ജാമ്യം നല്‍കുന്നതിനെതിരെ യുപി സര്‍ക്കാര്‍ രംഗത്ത്. കാപ്പന് ജാമ്യം നല്‍കരുതെന്ന് യുപി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞു. തീവ്രവാദ പ്രവര്‍ത്തനത്തിന് പണം നല്‍കുന്ന സംഘടനകളുമായി കാപ്പന് ബന്ധമുണ്ടെന്നും സിദ്ദിഖ് കാപ്പന്‍ സജീവ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ആണെന്നും പോപ്പുലര്‍ ഫ്രണ്ട് അല്‍ക്വയ്ദയുമായി ബന്ധമുള്ള സംഘടനയെന്നും യു പി സര്‍ക്കാര്‍ പറഞ്ഞു.
അതോടൊപ്പം കാപ്പന്റെ അക്കൗണ്ടിലേക്ക് സെപ്റ്റംബര്‍ -ഒക്ടോബര്‍ മാസങ്ങളിലായി വന്ന 45,000 രൂപയുടെ ഉറവിടം വ്യക്തമല്ല, അത് വിശദീകരിക്കാന്‍ കാപ്പന് കഴിഞ്ഞിട്ടില്ല എന്നും യുപി സര്‍ക്കാര്‍ സത്യവാംങ്മൂലത്തില്‍ കൂട്ടിച്ചേര്‍ത്തു. കാപ്പന് ജാമ്യം ലഭിച്ചാല്‍ അത് സാക്ഷികള്‍ക്ക് ഭീഷണിയാണ് എന്നും യുപി സര്‍ക്കാര്‍ പറഞ്ഞു.