ലക്‌നൗ: ഉത്തര്‍പ്രദേശ് ബിജെപി കിസാന്‍ മോര്‍ച്ച വൈസ് പ്രസിഡന്‍റ് ജയ് വിജയ് സിങ് (58) റോഡപകടത്തില്‍ മരിച്ചു. ബുധനാഴ്ച രാത്രി പ്രയാഗ്രാജിന് സമീപം ബേഡി പുലിയയിലാണ് അപടകമുണ്ടായത്.
പാര്‍ട്ടിയുടെ പരിശീലന പരിപാടി കഴിഞ്ഞ് സ്വദേശമായ ചൗരയിലേക്ക് മടങ്ങവെ ജയ് സിങ് സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ മകന്‍ രാംഫലിനും പരിക്കേറ്റു. പരിക്കേറ്റ ജയ് വിജയ് സിങ്ങിനെ പ്രയാഗ്രാജിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അര്‍ധരാത്രിയോടെ മരിച്ചു.