ഇ ഡി നടപടി : കെ എം ഷാജി എംഎല്‍എയുടെ വീട് കോഴിക്കോട് നഗരസഭാ ഉദ്യോഗസ്ഥര്‍ അളക്കുന്നു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു ബാച്ച്‌ അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ അന്വേഷണം തുടരുന്നതിനിടെ കെഎം ഷാജി എംഎല്‍എയുടെ വീട് കോഴിക്കോട് നഗരസഭാ ഉദ്യോഗസ്ഥര്‍ അളക്കുന്നു. എന്‍ഫോ്‌ഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. മലപ്പാപ്പറമ്പിലുള്ള വീടും സ്ഥലവുമാണ് ഉദ്യോഗസ്ഥര്‍ അളക്കുന്നത്.

ഇതേപരാതിയില്‍ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിന്റെ മൊഴി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രേഖപ്പെടുത്തിയിരുന്നു. പണം കൈമാറിയത് ലീഗ് നേതൃത്വത്തിന്റെ അറിവോടെയെന്നായിരുന്നു പരാതി.

കൂടാതെ ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി അബ്ദുള്‍ കരീം ചേലേരിയുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. ചോദ്യം ചെയ്യലിനായി കെ.എം.ഷാജി എം.എല്‍.എ അടുത്തമാസം പത്തിന് ഹാജരാകണം.

എം.എല്‍.എ പണം വാങ്ങിയെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണവും പുരോഗമിക്കുകയാണ്. പണം വാങ്ങിയിട്ടില്ലെന്നും രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ഇടപെടലെന്നുമാണ് എം.എല്‍.എയുടെ നിലപാട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...