ലഖ്‌നൗ: പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുന്ന സംസ്ഥാനങ്ങളില്‍ ആദ്യമെത്താന്‍ ഉത്തര്‍പ്രദേശ് കുടിയേറ്റക്കാരുടെ പട്ടിക തയ്യാറാക്കുന്നു. ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് എത്തിയ സിഖ്, ഹിന്ദു, ജെയ്ന്‍ ബുദ്ധിസ്റ്റ് മത വിഭാഗക്കാരുടെ പട്ടിക തയ്യാറാക്കാനാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉത്തരവിട്ടത്. പുതിയ നിയമ ഭേദഗതിയിലൂടെ പൗരത്വത്തിന് അര്‍ഹതയുള്ളവരെ കണ്ടെത്തുന്നതിനാണ് പട്ടിക തയ്യാറാക്കുന്നത്. ഇതോടെ പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി മാറുകയാണ് യു.പി.
യഥാര്‍ത്ഥ കുടിയേറ്റക്കാര്‍ക്ക് തന്നെയാണ് പൗരത്വം ലഭിക്കുന്നതെന്ന് ഉറപ്പാക്കുന്നതിനാണ് പട്ടിക തയ്യാറാക്കുന്നതെന്ന് അവാസ്തി വ്യക്തമാക്കി. ലഖ്‌നൗ, ഹാപൂര്‍, രാംപൂര്‍, ഷാജഹാന്‍പൂര്‍, നോയിഡ, ഗാസിയാബാദ് എന്നിവടങ്ങളിലാണ് പ്രധാനമായും പാക്, ബംഗ്ലാദേശ് കുടിയേറ്റക്കാരുള്ളത്. യു.പിയില്‍ ഇത് ആദ്യമായാണ് അയല്‍രാജ്യങ്ങളില്‍ നിന്ന് എത്തി പൗരത്വമില്ലാതെ കഴിയുന്നവരുടെ പട്ടിക തയ്യാറാക്കുന്നത്. ഈ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലീം കുടിയേറ്റക്കാരെ അതാത് രാജ്യങ്ങളിലേക്ക് തന്നെ തിരിച്ച് അയയ്ക്കും.
അയല്‍ രാജ്യങ്ങളില്‍ നിന്ന് എത്തിയ മതന്യുനപക്ഷങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി യു.പി അഡീഷണല്‍ ചീഫ് സെക്രട്ടറി അവനീഷ് അവാസ്തി സ്ഥിരീകരിച്ചു. യു.പിയില്‍ കഴിയുന്ന അഫ്ഗാന്‍ സ്വദേശികളുടെ എണ്ണം കുറവാണ്. എന്നാല്‍ പാക്കിസ്ഥാന്‍, ബംഗ്ലാദേശ് പൗരന്‍മാര്‍ നിരവധി ഉണ്ട് പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുന്നതിന്റെ ആദ്യ ചുവടുവയ്പ്പാണ് പട്ടിക തയ്യാറാക്കുന്നതെന്ന് അവാസ്തി പറഞ്ഞു.