കോന്നി : കാട്ടാനയുടെ ആക്രമണത്തിൽ എലിമുള്ളുംപ്ലാക്കലിൽ കൃഷി നശിച്ചു. എലിമുള്ളുംപ്ലാക്കൽ സോപാനം വീട്ടിൽ കെ എൻ ബാലചന്ദ്രന്റെ കൃഷിയിടത്തിലെ വാഴ, റബ്ബർ തുടങ്ങിയ കാർഷീക വിളകളാണ് കാട്ടാനക്കൂട്ടം നശിപ്പിച്ച് കളഞ്ഞത്. പുലർച്ചെ അഞ്ച് മണിയോടെ ആയിരുന്നു സംഭവം. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ആനകൂട്ടത്തെ ഓടിച്ച് വിടുകയായിരുന്നു. ഏത്തവാഴയും പൂവൻവാഴയും ഉൾപ്പെടെ അൻപത് മൂട് വാഴകളും ഒന്നര വർഷം പ്രായമായ 25 മൂട് റബ്ബർ തൈകളും കാട്ടാനകൾ നശിപ്പിച്ചു. ഇരുപത് മൂട് കുലച്ച വാഴകളും നശിപ്പിച്ചവയിൽ പെടുന്നു. സോളാർ സംരക്ഷണ വേലി പൂർണ്ണമായും കാട്ടാനകൾ നശിപ്പിച്ചു. അൻപതിനായിരം രൂപയിലേറെ നഷ്ടം സംഭവിച്ചതായി വീട്ടുകാർ പറയുന്നു.
സോളാർ സംരക്ഷണ വേലിയും കൃഷികളും ചവിട്ടിമെതിച്ച് കാട്ടാനക്കൂട്ടം
RECENT NEWS
Advertisment