വെളുത്തുള്ളിയും സവാളയും ചേർക്കാതെ പാകം ചെയ്ത മത്സ്യം സസ്യാഹാരമായി കണക്കാക്കുമെന്ന് ഉത്തർ പ്രദേശ് മന്ത്രി സഞ്ജയ് നിഷാദ്

For full experience, Download our mobile application:
Get it on Google Play

ലക്‌നൗ: വെളുത്തുള്ളിയും സവാളയും ചേർക്കാതെ പാകം ചെയ്ത മത്സ്യം സസ്യാഹാരമായി കണക്കാക്കുമെന്ന് ഉത്തർ പ്രദേശ് മന്ത്രി സഞ്ജയ് നിഷാദ്. ഉത്തരാഖണ്ഡിലെ ‘ബദൽത പൂർവി ഉത്തർപ്രദേശ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വിചിത്ര വാദം വലിയ രീതിയിലുള്ള വിവാദമാണ് സൃഷ്ടിച്ചത്. സംഭവം സമൂഹ മാധ്യമത്തിലടക്കം ചർച്ചയായിട്ടുണ്ട്. മാംസാഹാരം കഴിക്കുന്നത് ആളുകളും ഒഴിവാക്കുന്ന ശ്രാവണ മാസത്തിൽ മന്ത്രി നടത്തിയിട്ടുള്ള പ്രസ്താവന വലിയ രീതിയിലുള്ള വിവാദമാണ് സൃഷ്ടിച്ചിട്ടുള്ളത്. ഒരു സ്വകാര്യ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിവാദ പരാമർശം. വെളുത്തുള്ളിയും ഉള്ളിയും ചേർക്കാതെ ഉണ്ടാക്കുന്ന മീൻ സസ്യാഹാരമാണ്. താൻ ഇക്കാര്യം നേരത്തെയും പറഞ്ഞിട്ടുണ്ട്. എന്നാൽ അന്ന് ഒരു മതനേതാവും അതിനെ എതിർത്തിരുന്നില്ലെന്നും സഞ്ജയ് നിഷാദ് വിശദമാക്കുന്നത്.

ഉത്തർപ്രദേശ് സർക്കാരിന്റെ ഔദ്യോഗിക ചിഹ്നമായ വില്ലും അമ്പും മത്സ്യവും നിഷാദ് സമുദായത്തിന്റെ പ്രതീകമാണെന്നും, അതിൽ തങ്ങൾക്ക് വലിയ അഭിമാനമുണ്ടെന്നും അദ്ദേഹം പരിപാടിയിൽ കൂട്ടിച്ചേർത്തു. ശ്രാവണ മാസത്തിൽ ഹിന്ദു ആചാരപ്രകാരം മാംസാഹാരങ്ങൾ ഒഴിവാക്കുന്ന സമയത്ത് മന്ത്രിയുടെ ഈ പ്രസ്താവന വലിയ രാഷ്‌ട്രീയ വിവാദങ്ങൾക്കും സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനങ്ങൾക്കും വഴിവെച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...