യുപിയിൽ ദുരഭിമാനക്കൊല ; ഒളിച്ചോടിയ കമിതാക്കളെ കൊന്ന് മൃതദേഹം രണ്ട് സംസ്ഥാനങ്ങളിൽ ഉപേക്ഷിച്ചു

For full experience, Download our mobile application:
Get it on Google Play

ദില്ലി : ഉത്തർപ്രദേശിൽ വീണ്ടും ദുരഭിമാനക്കൊല. ദില്ലിയിലേക്ക് പോയ കമിതാക്കളെ കൊന്ന് അവരുടെ മൃതദേഹങ്ങൾ രണ്ട് സംസ്ഥാനങ്ങളിൽ ഉപേക്ഷിച്ചു. ഉത്തർപ്രദേശിലെ ജഗാംഗീർപുരി സ്വദേശികളായ യുവാവും കൗമാരക്കാരിയുമാണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ ബന്ധുക്കളാണ് കൊലയ്ക്ക് പിന്നിലെന്ന് യുപി പോലീസ് അറിയിച്ചു. കൊല്ലപ്പെട്ട പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ല.

ജൂലായ് 31-നാണ് ജഗാംഗീർപുരിൽ നിന്നും കമിതാക്കൾ ദില്ലിയിലേക്ക് ഒളിച്ചോടിയത്. പിന്നാലെ ഇവരെ തേടി പെൺകുട്ടിയുടെ ബന്ധുക്കൾ എത്തുകയും ഇരുവരേയും തട്ടിക്കൊണ്ടു പോയി വധിക്കുകയുമായിരുന്നു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം മധ്യപ്രദേശിലെ ബിൻഡിൽ നിന്നും യുവാവിൻ്റെ മൃതദേഹം രാജസ്ഥാനിൽ നിന്നുമാണ് കണ്ടെത്തിയത്. ദില്ലിയിൽ നിന്നും പിടികൂടിയ ഇരുവരേയും മധ്യപ്രദേശിൽ എത്തിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

ഇരട്ടക്കൊലയിൽ ഉൾപ്പെട്ട എല്ലാവരേയും അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു. പെൺകുട്ടിയെ കഴുത്തു ഞെരിച്ച് കൊന്ന സംഘം യുവാവിനെ കുത്തിക്കൊല്പപെടുത്തുകയാണ് ചെയ്തത്. യുവാവിൻ്റെ സ്വകാര്യഭാ​ഗങ്ങൾ കീറി മുറിച്ച നിലയിലായിരുന്നു. ​പെൺകുട്ടിയുടെ ബന്ധുക്കളുടെ മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇരട്ടക്കൊലയുടെ ചുരളഴിഞ്ഞത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...