‘പ്രകൃതിയുമായി ചേർന്ന് ജീവിക്കണം’ വീട് നിർമ്മാണത്തിൽ സിമന്റിന് പകരം ചാണകം ഉപയോഗിച്ച് യുപി സ്വദേശി

For full experience, Download our mobile application:
Get it on Google Play

ഉത്തർപ്രദേശ് : വീട് നിർമ്മാണത്തിൽ സിമന്റിന് പകരം ചാണകം ഉപയോഗിച്ച് യുപി സ്വദേശി. പ്രകൃതിയുമായി കൂടുതൽ ചേർന്ന് ജീവിക്കുക എന്ന ലക്ഷ്യത്തോടെയാണ് താൻ ഇത്തരത്തിൽ ഒരു പരീക്ഷണം നടത്തിയത് എന്നാണ് കർഷകനായ ഇയാൾ പറയുന്നത്. ഉത്തർപ്രദേശിലെ ഫിറോസാബാദ് നഗരത്തിന് സമീപം സ്ഥിതി ചെയ്യുന്ന മൊഹിയുദ്ദീൻപൂർ ഗ്രാമത്തിലെ അരിഹന്ത് ജെയിൻ എന്നയാളാണ് ഇത്തരത്തിൽ ഒരു പരീക്ഷണം തന്റെ വീട് നിർമ്മാണത്തിൽ നടപ്പാക്കിയിരിക്കുന്നത്.

ചാണകം പുരട്ടിയ തന്റെ ജൈവഭവനം തണുപ്പുകാലത്തെ അതികഠിനമായ തണുപ്പിൽ നിന്നും ചൂടുകാലത്തെ അത്യുഷ്ണത്തിൽ നിന്നും ആശ്വാസം നൽകുമെന്നാണ് ഇദ്ദേഹം പറയുന്നത്. പ്രകൃതിയോടുള്ള അഗാധമായ ആരാധനയാണ് തന്നെ ഇത്തരത്തിൽ മാറി ചിന്തിപ്പിച്ചതെന്നാണ് ഇദ്ദേഹം പറയുന്നത്. സിമന്റിന് ബദലായി ഉപയോഗിക്കാൻ പറ്റുന്ന ഏറ്റവും ചെലവ് കുറഞ്ഞതും പ്രകൃതിദത്തവുമായ ഒന്നാണ് ചാണകം എന്നും ഇദ്ദേഹം അവകാശപ്പെടുന്നു. മാത്രമല്ല നിർമ്മാണ ചെലവും വളരെയധികം കുറയുമെന്നും ഇദ്ദേഹം പറയുന്നു.

പ്രാദേശികമായ സുലഭമായി ലഭ്യമാകുന്ന ഒരു വസ്തു ഉപയോഗിച്ചു കൊണ്ട് തന്നെ ആരോഗ്യപൂർണവും പ്രകൃതിദത്തവുമായ ഒരു വാസസ്ഥലം ക്രമീകരിക്കാൻ ഇങ്ങനെ ചെയ്യുന്നതിലൂടെ സാധിക്കും എന്നാണ് അരിഹന്ത് ജെയിന്റെ പക്ഷം. ഭാവിയിൽ തൻറെ പാത സ്വീകരിച്ച് കൂടുതൽ ആളുകൾ ഭവന നിർമ്മാണത്തിന് പ്രകൃതിദത്തമായ ബദലുകൾ തേടുമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അരിഹന്ത് ജെയിൻ മാധ്യമങ്ങളോട് പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാൻ യുദ്ധത്തിനിടെ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് തിരിച്ചടി

0
വാഷിങ്ടൺ: ഇറാൻ യുദ്ധത്തിനിടെ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് തിരിച്ചടി. യുദ്ധത്തിനെതിരെ...

പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി ഇടതുമുന്നണിയിൽ പ്രതിസന്ധി രൂക്ഷം ; വിട്ടുവീഴ്ച ചെയ്യില്ലെന്ന് സിപിഎമ്മും സിപിഐയും

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് പദവിയെച്ചൊല്ലി ഇടതുമുന്നണിയിൽ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ സിപിഐയുടെ...

കെഎസ്ആർടിസിയിലെ സൗജന്യ യാത്ര ഏതൊക്കെ ബസിൽ, എങ്ങനെ നടപ്പാക്കും ; തീരുമാനമെടുക്കാൻ മന്ത്രിസഭ

0
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ വനിതകൾക്കുള്ള സൗജന്യയാത്ര എങ്ങിനെ നടപ്പാക്കുമെന്നതിൽ ഇന്ന് ചേരുന്ന മന്ത്രിസഭാ...

സംസ്ഥാനത്തിന്‍റെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് നിയമസഭയിൽ വയ്ക്കും

0
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് നിയമസഭയിൽ വയ്ക്കും....