മരണത്തില്‍ ദുരൂഹത : ദമ്പതികളുടെ പകുതി ദഹിച്ച ശരീരം ചിതയില്‍ നിന്നും വീണ്ടെടുത്ത് പോലീസ്

For full experience, Download our mobile application:
Get it on Google Play

യുപി  : ദമ്പതികളുടെ പകുതി ദഹിച്ച ശരീരം ചിതയില്‍ നിന്നും വീണ്ടെടുത്ത് പോലീസ്. മരണത്തില്‍ ദുരൂഹത ഉയര്‍ന്നതിനെ തുടര്‍ന്നാണ് യുപി സാന്ദ് കബീര്‍ നഗര്‍ മുദാദി സ്വദേശികളായ കാഞ്ചന്‍ – സാഗര്‍ എന്നിവരുടെ മൃതദേഹങ്ങള്‍ ദഹിപ്പിക്കല്‍ ചടങ്ങിനിടെ പോലീസെത്തി വീണ്ടെടുത്തത്. വീട്ടുകാരുടെ എതിര്‍പ്പ് വകവെയ്ക്കാതെ വിവാഹിതരായ ഇവര്‍ വിഷം കഴിച്ചു മരിച്ചു എന്നായിരുന്നു പുറത്തു വന്ന വിവരം. ബന്ധുക്കള്‍ ഇവരുടെ മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്നതിനായി കുവാനോ നദീതീരത്ത് എത്തിക്കുകയും ചെയ്തു.

ചിതയെരിഞ്ഞ് തുടങ്ങിയപ്പോഴാണ് പോലീസ് സ്ഥലത്തെത്തി പാതി ദഹിച്ച മൃതദേഹങ്ങള്‍ വീണ്ടെടുത്ത് പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചത്. പോലീസിനെ കണ്ടെതും ഇവരുടെ കുടുബാംഗങ്ങള്‍ സ്ഥലത്തു നിന്നും ഓടി രക്ഷപെട്ടു. ദമ്പതികളുടെ മൃതദേഹം കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ ദഹിപ്പിക്കുന്നുവെന്ന വിവരം ലഭിച്ചാണ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ വീണ്ടെടുത്തതെന്നാണ് സാന്ദ് കബീര്‍ നഗര്‍ എസ്പി കൗസ്തുഭ് അറിയിച്ചത്. ഗ്രാമവാസികള്‍ പറയുന്നതനുസരിച്ച്‌ വിവാഹിതരായ ശേഷം കാഞ്ചനും സാഗറും വിഷം കഴിച്ച്‌ ജീവനൊടുക്കുകയായിരുന്നു. തങ്ങളുടെ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്നായിരുന്നു ഈ കടുംകൈ അവര്‍ ചെയ്തത് എന്നാണ് പ്രദേശവാസികളുടെ വാദം. എന്നാല്‍ ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം തന്നെ ആവശ്യമുണ്ടെന്നാണ് എസ്പി അറിയിച്ചത്.

മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്. അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. തെറ്റ് ചെയ്തവര്‍ ആരായാലും വെറുതെ വിടില്ല എന്നും എസ്പി വ്യക്തമാക്കി. പോലീസ് പറയുന്നതനുസരിച്ച്‌ ധന്‍ഘട്ട പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പെടുന്ന മുദാദി ഗ്രാമവാസികളായ കാഞ്ചനും സാഗറും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ്  സാഗറിന്റെ  വീട്ടിലെത്തിയ കാഞ്ചന്‍, അയാളെക്കൊണ്ട് തന്റെ  നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തിച്ച്‌ വിവാഹിതയായി എന്നാണ് ഗ്രാമവാസികളെ ഉദ്ധരിച്ച്‌ പോലീസ് പറയുന്നത്.

എന്നാല്‍ ബന്ധത്തെ എതിര്‍ത്ത ഇരുവരുടെയും വീട്ടുകാര്‍ ദമ്പതികളെ ക്രൂരമായി മര്‍ദ്ദിച്ചു എന്നും പ്രദേശവാസികള്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. അതേസമയം വീട്ടുകാര്‍ എതിര്‍ത്ത സങ്കടത്തില്‍ സാഗറും കാഞ്ചനും വിഷം കഴിച്ചതാണെന്നാണ് മറ്റൊരു കൂട്ടര്‍ പറയുന്നത്. ഏതായാലും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...

മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര...

പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക ഫീസ് ഈടാക്കാനുള്ള സർക്കാർ നീക്കത്തിൽ എതിർപ്പുമായി മന്ത്രി

0
ബെം​ഗളൂരു: ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...