പാകിസ്താനി ഗാ​നം കേ​ട്ടു ; യു​പി​യി​ൽ 2 മുസ്ലീം കു​ട്ടി​ക​ൾ ക​സ്റ്റ​ഡി​യി​ൽ

For full experience, Download our mobile application:
Get it on Google Play

യുപി : പാകിസ്താനി ഗാ​നം കേട്ടതിന് മുസ്ലീം കുട്ടികൾക്കെതിരെ കേസെടുത്ത് ഉത്തർപ്രദേശ് പോലീസ്. മൊബൈലിൽ പാട്ട് കേട്ടതിനാണ് പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾക്കെതിരെ കേസ്. ദേ​ശീ​യോ​ദ്ഗ്ര​ഥ​ന​ത്തെ ത​ട​സ​പ്പെ​ടു​ത്ത​ൽ മ​നഃ​പൂ​ർ​വം അ​പ​മാ​നി​ക്ക​ൽ എ​ന്നീ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്ത​ത്. പ്രദേശവാസിയായ ആശിഷ് നൽകിയ പരാതിയിലാണ് കൗമാരക്കാർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

പാ​ക് ബാ​ല​താ​രം ആ​യ​ത് ആ​രി​ഫി​ന്‍റെ “പാകിസ്താൻ സി​ന്ദാ​ബാ​ദ്’ എ​ന്ന ഗാ​നം കേ​ട്ട കു​ട്ടി​ക​ളാ​ണ് പി​ടി​യി​ലാ​യ​ത്. 40 സെ​ക്ക​ൻ​ഡി​ൽ താ​ഴെ​യു​ള്ള പാ​ട്ട് അ​ബ​ദ്ധ​വ​ശാ​ലാ​ണ് ഇ​രു​വ​രും കേ​ട്ട​തെ​ന്നും അ​തി​നു​ശേ​ഷം ക്ഷ​മാ​പ​ണം ന​ട​ത്തി​യി​രു​ന്നെ​ന്നും ബ​ന്ധു​വാ​യ സ​ദ്ദാം ഹു​സൈ​ൻ പ​റ​ഞ്ഞു. എന്നാൽ ഏപ്രിൽ 13ന് 5 മണിയോടെ ഇരുവരെയും പൊലീസ് പിടികൂടിയതായും രാത്രി മുഴുവൻ സ്റ്റേഷനിൽ തടഞ്ഞുവെച്ചതായും കുടുംബം ആരോപിച്ചു. പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ബറേലി അഡീഷണൽ സൂപ്രണ്ട് (റൂറൽ) പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ് സംഘം പിടികൂടി

0
കൊല്ലം: മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ്...

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ...

ഇടുക്കിയിൽ മലമ്പനി ബാധിതർ കൂടുന്നു ; ജാഗ്രത

0
ഇടുക്കി: ഇടുക്കിയിൽ അന്യസംസ്ഥാന തൊഴിലാളികൾക്കൊപ്പം തദ്ദേശീയരായ അളുകൾക്കും മലമ്പനി പിടിപെടാൻ തുടങ്ങിയത്...

മലപ്പുറം പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ ആരംഭിച്ചു

0
മലപ്പുറം: പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ...