ലക്‌നൗ: ലോക്ഡൗണിനെ തുടര്‍ന്ന് രാജസ്ഥാനില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ മടക്കിക്കൊണ്ടുവരാന്‍ 200 ബസുകള്‍ അയക്കുമെന്ന് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. യുപിയിലെ അഗ്രയില്‍ നിന്നും രാജസ്ഥാനിലെ കോട്ടയിലേയ്ക്കാണ് ബസുകള്‍ അയയ്ക്കുന്നത്. ഓരോ ബസിലും 25 ഓളം വിദ്യാര്‍ത്ഥികളെ എത്തിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
കുറച്ച് ബസുകള്‍ ഝാന്‍സിയില്‍ നിന്നും അയയ്ക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. കോട്ടയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ മടക്കിക്കൊണ്ടുവരാനാണ് യുപി ബസുകള്‍ അയയ്ക്കുന്നത്. മത്സര പരീക്ഷകള്‍ക്കായി പരിശീലനം നടത്തിവന്നിരുന്ന ആയിരത്തിലധികം വിദ്യാര്‍ത്ഥികളാണ് രാജസ്ഥാനില്‍ കുടുങ്ങിക്കിടക്കുന്നത്.