ലക്നൗ : ഡല്‍ഹിക്ക് പിന്നാലെ ഉത്തര്‍പ്രദേശും അണ്‍ലോക്ക് പ്രക്രിയ നടപ്പാക്കാനൊരുങ്ങുന്നു. ജൂണ്‍ ഒന്ന് മുതല്‍ അണ്‍ലോക്ക് പ്രക്രിയ ഘട്ടം ഘട്ടമായി നടത്താനാണ് പദ്ധതി. കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. കോവിഡ് വ്യാപനം കുറഞ്ഞ പ്രദേശങ്ങളില്‍ ആദ്യം അണ്‍ലോക്ക് നടപ്പാക്കും. അണ്‍ലോക്കിന്റെ ആദ്യ ഘട്ടമെന്ന നിലയില്‍ കടകള്‍ക്കും ചന്തകള്‍ക്കും രാവിലെ ഏഴ് മുതല്‍ വൈകുനേരം ഏഴ് വരെ തുറക്കാന്‍ അനുമതി നല്‍കും.
തിങ്കള്‍ മുതല്‍ വെള്ളി വരെ തുറന്ന് പ്രവര്‍ത്തിക്കാനാണ് അനുമതി. കണ്ടൈന്‍മെന്റ് സോണുകളില്‍ നിലവിലുള്ള നിയന്ത്രണം തുടരും. മെയ് 30 വരെ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 600 -ല്‍ താഴെയാണെങ്കില്‍ മാത്രമായിരിക്കും ജില്ലകളില്‍ അണ്‍ലോക്ക് പ്രക്രിയ നടപ്പാക്കുക. നിലവില്‍ 20 ജില്ലകളില്‍ ചികിത്സയില്‍ ഉള്ളവര്‍ 600 -ല്‍ കൂടുതലാണ്.അതിനാല്‍ ഈ ജില്ലകളില്‍ അണ്‍ലോക്ക് ആരംഭിക്കില്ല.