ഒരാഴ്ച മുമ്പ് അച്ഛന്‍ മരിച്ചു ; ഇന്ന് കോവിഡ് ബാധിച്ച അമ്മയും മകനും ഒരേ ദിവസം മരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അവധിക്ക് നാട്ടിലെത്തിയ പ്രവാസിയും അമ്മയും ഒരേ ദിവസം മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി സജി എസ്. നായര്‍ (44), അദ്ദേഹത്തിന്റെ മാതാവ് വസന്തകുമാരി അമ്മ എന്നിവരാണ് ഞായറാഴ്ച രാവിലെ മരിച്ചത്. യാംബൂവില്‍ പ്രവാസിയായിരുന്ന സജി എസ് നായര്‍ മടങ്ങി പോകാനിരിക്കെയാണ് ഇന്നു രാവിലെ മരണം. സജിയുടെ പിതാവ് ശശിധരന്‍ നായര്‍ ഹൃദയാഘാതം മൂലം ഈ മാസം 24ന് മരിച്ചിരുന്നു. ഒരാഴ്ചക്കിടെ കുടുംബത്തിലെ മൂന്ന് പേരുടെ മരണം നാട്ടുകാര്‍ക്കിടയിലും പ്രവാസി സുഹൃത്തുക്കള്‍ക്കിടയിലും നൊമ്പരമായി.

മെയ് എട്ടിന് മടങ്ങി വരാനായി സജി എസ് നായര്‍ ശ്രീലങ്കന്‍ എയര്‍ലൈന്‍സില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാല്‍ കോവിഡ് രണ്ടാം തരംഗ വ്യാപനം കാരണം ഫ്ലൈറ്റ് റദ്ദാക്കിയതോടെ യാത്ര മുടങ്ങി.  ബഹറിന്‍ വഴിയുള്ള ഫ്ലൈറ്റില്‍ മടങ്ങാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. അതിനിടെ കോവിഡ് ബാധിതനാകുകയും ചെയ്തു. മെയ് 24ന് അച്ഛന്‍ മരിച്ചു. കോവിഡ് ബാധിതനായ സജിയുടെ ആരോഗ്യനില കൂടുതല്‍ വഷളായി. ഇതിനിടെ അമ്മയും ഗുരുതരാവസ്ഥയിലായി. രണ്ടു പേരും ഇന്നു രാവിലെ മരിക്കുകയായിരുന്നു. 2003 മുതല്‍ സൗദി അറേബ്യയില്‍ പ്രവാസിയായി എത്തിയ സജി നിലവില്‍ യാംബു വ്യവസായ നഗരിയിലെ ലൂബ്റഫ് കമ്പിനിയില്‍ ഇലക്‌ട്രിക്കല്‍ എന്‍ജിനീയറായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ – അനുപമ, മക്കള്‍: ഗൗരി, ഗായത്രി, സഹോദരങ്ങള്‍ – ഷാജി എസ്. നായര്‍, ശ്രീജ മഹേന്ദ്ര കുമാര്‍ (ദമ്മാം ഇന്റര്‍ നാഷനല്‍ സ്‌കൂള്‍ അധ്യാപിക).

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു

0
ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം...

ബെം​ഗളൂരുവിൽ വീടിന് പുറത്ത് റോഡിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്ന് ഫീസ് ഈടാക്കും

0
ബെം​ഗളൂരു: ബെംഗളൂരു ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക്...

സ്കൂളുകളിലെ അധ്യാപകർക്കും ആയമാർക്കും ‘തുല്യ ജോലിക്ക് തുല്യ വേതന തത്വം’ ; ഹർജിയിൽ കേരളത്തിന്റെ...

0
ന്യൂഡൽഹി: കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളോട് ചേർന്ന് പിടിഎകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന പ്രീ-പ്രൈമറി...

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത് ആശുപത്രിക്കുള്ളിൽ ഗ്രൂപ്പ് ഡാൻസ്...

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത്...