ഡല്‍ഹിക്ക് പിന്നാലെ യുപിയും അണ്‍ലോക്കിലേയ്ക്ക്‌

For full experience, Download our mobile application:
Get it on Google Play

ലക്നൗ : ഡല്‍ഹിക്ക് പിന്നാലെ ഉത്തര്‍പ്രദേശും അണ്‍ലോക്ക് പ്രക്രിയ നടപ്പാക്കാനൊരുങ്ങുന്നു. ജൂണ്‍ ഒന്ന് മുതല്‍ അണ്‍ലോക്ക് പ്രക്രിയ ഘട്ടം ഘട്ടമായി നടത്താനാണ് പദ്ധതി. കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. കോവിഡ് വ്യാപനം കുറഞ്ഞ പ്രദേശങ്ങളില്‍ ആദ്യം അണ്‍ലോക്ക് നടപ്പാക്കും. അണ്‍ലോക്കിന്റെ ആദ്യ ഘട്ടമെന്ന നിലയില്‍ കടകള്‍ക്കും ചന്തകള്‍ക്കും രാവിലെ ഏഴ് മുതല്‍ വൈകുനേരം ഏഴ് വരെ തുറക്കാന്‍ അനുമതി നല്‍കും.

തിങ്കള്‍ മുതല്‍ വെള്ളി വരെ തുറന്ന് പ്രവര്‍ത്തിക്കാനാണ് അനുമതി. കണ്ടൈന്‍മെന്റ്  സോണുകളില്‍ നിലവിലുള്ള നിയന്ത്രണം തുടരും. മെയ് 30 വരെ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 600 -ല്‍ താഴെയാണെങ്കില്‍ മാത്രമായിരിക്കും ജില്ലകളില്‍ അണ്‍ലോക്ക് പ്രക്രിയ നടപ്പാക്കുക. നിലവില്‍ 20 ജില്ലകളില്‍ ചികിത്സയില്‍ ഉള്ളവര്‍ 600 -ല്‍ കൂടുതലാണ്.അതിനാല്‍ ഈ ജില്ലകളില്‍ അണ്‍ലോക്ക് ആരംഭിക്കില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലഹരിക്കെതിരെ ഗോൾ വർഷവുമായി ഓമല്ലൂര്‍ ആര്യഭാരതി ഹൈസ്കൂള്‍

0
ഓമല്ലൂര്‍ : ലഹരിവിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി ഓമല്ലൂർ ആര്യഭാരതി ഹൈസ്കൂളിലെ കുട്ടികൾ...

തൊഴില്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

0
റാന്നി : ജൻ ശിക്ഷൺ സൻസ്ഥാൻ പത്തനംതിട്ടയുടെ 2025-26 വർഷത്തെ വിവിധ...

ഗർഭപാത്രമില്ലായ്മ വൈകല്യമായി കണക്കാക്കാനാവില്ല; മുൻ ഉത്തരവ് സർക്കാർ റദ്ദാക്കി

0
തിരുവനന്തപുരം: ജന്മനാ ഗര്‍ഭപാത്രമില്ലായ്മയെ വൈകല്യമായി പ്രഖ്യാപിച്ച സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി. 2017-ലെ...

എടത്വ ആസ്ഥാനമായി അപ്പർ കുട്ടനാട് താലൂക്ക് രൂപീകരിക്കുക ; ഒപ്പ് ശേഖരണം ആരംഭിച്ച് എടത്വ...

0
എടത്വ : എടത്വയുടെയും സമീപ പ്രദേശങ്ങളുടെയും സമഗ്രമായ വികസനത്തിന് എടത്വ ആസ്ഥാനമായി...