Sunday, June 16, 2024 4:56 am

ഉത്തര്‍പ്രദേശിലെ മിക്ക ഗ്രാമങ്ങളിലുള്ളവരും ഈ കൊവിഡ് കാലത്ത് ആശുപത്രികളില്‍ പോകുന്നില്ല ; കാരണം ഇതാണ്

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൗ: കൊവിഡ് വന്നാല്‍ ആശുപത്രിയില്‍ പോയി ചികിത്സിക്കുന്നതിക്കാളും ഒക്കെ എത്ര നല്ലതാണ് സ്വന്തം മണ്ണില്‍ കിടന്ന് മരിക്കുന്നത് എന്ന ധാരണയിലാണ് യുപിയിലെ ഗ്രാമവാസികള്‍.

ഉത്തര്‍പ്രദേശിലെ മിക്ക ഗ്രാമങ്ങളിലുള്ളവരും ഈ കൊവിഡ് കാലത്ത് ആശുപത്രികളില്‍ പോകുന്നില്ല. കൊവിഡിനെപ്പറ്റി ഒരു ഗ്രാമവാസിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു – ‘ആശുപത്രിയില്‍ അവര്‍ കൊറോണ ഇഞ്ചക്ഷന്‍ നല്‍കുന്നുണ്ട്?.അതുകാരണം ജനങ്ങള്‍ മരിച്ചുവീഴുകയാണ്?, അസുഖബാധിതനായാലും ആരും ആശുപത്രിയില്‍ പോയി കോവിഡ് പരിശോധന നടത്തരുത്’, പ്രയാഗ്‌രാജില്‍നിന്ന് 53 കിലോമീറ്റര്‍ അകലെയുള്ള പ്രതാപുര്‍ ഗ്രാമവാസിയായ 45 കാരന്‍ ഇന്ദര്‍പാല്‍ പാസി തന്റെ സുഹൃത്തുക്കളോടായി പറഞ്ഞു. ദേശിയ മാധ്യമമായ ദി പ്രിന്റാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.

ആശുപത്രികളില്‍ പോയാല്‍ അവര്‍ ആളുകളെ കൊല്ലുന്ന കൊറോണ ഇഞ്ചക്ഷന്‍ നല്‍കും, മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരികെ നല്‍കില്ല, ആശുപത്രിയില്‍ പോകുന്നവരെ ഒറ്റയ്ക്ക് പൂട്ടിയിടും, അവരുടെ വൃക്ക നീക്കം ചെയ്യും തുടങ്ങിയ കാരണങ്ങള്‍ നിരത്തിയാണ് ഗ്രാമവാസികള്‍ ഈ മഹാമാരിക്കാലത്ത് ജിവിക്കുന്നത്.  കൊവിഡിന്റെ രണ്ടാം തരംഗം എന്നതുപോലെ തന്നെ ആശങ്ക ജനിപ്പിക്കുന്ന ഒന്നാണ് ഇത് . ഇത്തരത്തിലുള്ള ആശങ്കകളാല്‍ ഗ്രാമവാസികള്‍ ഗുരുതരാവസ്ഥയിലാകുമ്പോള്‍ മാത്രമേ വൈദ്യസഹായം ആവശ്യപ്പെടുന്നുള്ളൂവെന്ന് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍മാരും അംഗീകരിക്കുന്നുണ്ട്.

ആശുപത്രിയില്‍ എത്തുന്ന ഓരോ വ്യക്തിയും ശ്വാസതടസ്സത്തോടെയാണ് ഇവിടെ എത്തുന്നത്. അവരെ രക്ഷിക്കാന്‍ ഞങ്ങളാല്‍ കഴിയുന്നത് ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. അവസാന നിമിഷമാണ് എത്തുന്നത് എന്നുകൊണ്ട് തന്നെ അവരെ രക്ഷിക്കുന്നത് അസാധ്യമായി തീരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം ഞങ്ങളുടെ ആശുപത്രിയില്‍ 10 മരണങ്ങള്‍ സ്ഥിരീകരിച്ചു. ദിവസവും രണ്ട്, മൂന്ന് മരണങ്ങള്‍ സംഭവിക്കുന്നു – മഞ്ജന്‍പൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ദീപക് സേഠ് പറഞ്ഞു.

കോവിഡ് രോഗികള്‍ക്കായി എല്‍ 2 സൗകര്യമാണ് മഞ്ജന്‍പൂര്‍ ജില്ലാ ആശുപത്രിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ ഓക്‌സിജന്‍ ആവശ്യമുള്ളവര്‍ന്ന് അത് നല്‍കുവാനും മെച്ചപ്പെട്ട ചികിത്സ ഒരുക്കുവാനും സാധിക്കും. 70 ഓളം കിടക്കകളാണ് ആശുപത്രിയിലുള്ളതെന്നും ഇപ്പോള്‍ എല്ലാം നിറഞ്ഞിരിക്കുകയാണെന്നും  അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ സ്ഥിതിഗതികള്‍ നല്ലരീതിയില്‍ കൈകാര്യം ചെയ്യുന്നുണ്ടെന്നും ആശാ പ്രവര്‍ത്തകരുടെയും സ്ത്രീകളുടെ സ്വയം സഹായ ഗ്രൂപ്പുകളുടെയും സഹായത്തോടെ അവബോധം വളര്‍ത്തുകയാണെന്നും യുപി ക്യാബിനറ്റ് മന്ത്രിയും സര്‍ക്കാര്‍ വക്താവുമായ സിദ്ധാര്‍ത്ഥ് നാഥ് സിംഗ് പറഞ്ഞു.

കൊവിഡ് ബാധിച്ച്‌ ആശുപത്രിയില്‍ മരിച്ചാല്‍ അവരുടെ മൃതദേഹം തിരികെ ലഭിക്കില്ലെന്ന് ഇവിടത്തെ ആളുകള്‍ ഭയപ്പെടുന്നു. അന്ത്യകര്‍മ്മങ്ങള്‍ പോലും നടത്താന്‍ ആരും വരില്ല. മാത്രമല്ല കൊവിഡ് ഫലം പോസിറ്റീവാണെങ്കില്‍ തങ്ങളുടെ വൃക്ക എടുക്കുമെന്നും നാട്ടുകാര്‍ക്ക് പേടിയാണ്. അതുകൊണ്ട് തന്നെ കൊവിഡ് ലക്ഷണങ്ങള്‍ കണ്ടാല്‍ ആശുപത്രികളില്‍ പോയി പരിശോധന നടത്താന്‍ പേടിയാണ് – ലല്ലാപൂര്‍ ഗ്രാമത്തിലെ മുന്‍ സ്‌കൂള്‍ പ്രിന്‍സിപ്പലായ വന്‍സര്‍ ദ്വിവേദി പറഞ്ഞു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബഹ്റൈൻ കേരളീയ സമാജത്തിൽ തിരുവപ്പന മഹോത്സവം തിങ്കളാഴ്ച

0
മനാമ: ബഹറിൻ ശ്രീ മുത്തപ്പൻ സേവാ സംഘം തിങ്കളാഴ്ച (ജൂൺ 17)...

വിദ്യാർത്ഥികൾക്ക് കൺസഷൻ നൽകാതെ ജീവനക്കാർ വലയ്ക്കുന്നതായി പരാതി

0
കുമരകം: സ്കൂളിലേക്കുള്ള യാത്രയിൽ വിദ്യാർത്ഥികൾ എന്തൊക്കെ സഹിക്കണം. കണ്ടക്ടർക്ക് നേരെ കൺസഷൻ...

ജി 7 ഉച്ചകോടിയിൽ മോദി തരംഗം

0
ഡൽഹി: ജി 7 ഉച്ചകോടി വേദിയിൽ വിവിധ ലോകനേതാക്കളുമായി കൂടിക്കാഴ്ച നടത്തി...

മോദി റാലി നടത്തിയ ഇടത്തെല്ലാം ഇന്ത്യാ സഖ്യം വിജയിച്ചു ; മോദിയെ പരിഹസിച്ച് ശരദ്...

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് ശരദ് പവാർ. മഹാരാഷ്ട്രയിൽ മോദി റാലി...