ബസ് ടിക്കറ്റിന് പണം ഇനി കൈയിൽ കരുതേണ്ട … ; യുപിഐ സംവിധാനം ഏർപ്പെടുത്തി കർണാടക കെഎസ്ആർടിസി

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : ബസ് ടിക്കറ്റിനുള്ള പണം കയ്യിൽ കരുതുക എന്നതിനപ്പുറം കയ്യിൽ ചില്ലറയുണ്ടാവുക എന്നത് ഇന്നത്തെ കാലത്ത് വലിയ വെല്ലുവിളിയാണ്. പലപ്പോഴും കൃത്യമായ തുക നൽകാനുള്ള ചില്ലറ യാത്രക്കാരുടെ കയ്യിലുണ്ടാവില്ല. തിരിച്ചുതരാനുള്ള ചില്ലറ കണ്ടക്ടറുടെ കയ്യിലുമുണ്ടാവില്ല. എന്നാൽ ഇതിന് പരിഹാരമായി യുപിഐ സംവിധാനം ഏർപ്പെടുത്തിയിരിക്കുകയാണ് കർണാടകയിലെ കെഎസ്ആർടിസി. സംസ്ഥാനത്തെ യാത്രക്കാരുടെ ദീർഘ നാളായുള്ള ആവശ്യമാണിത്. ചില്ലറ സംബന്ധിച്ച് യാത്രക്കാരും കണ്ടക്ടറും തമ്മിൽ വാഗ്വാദങ്ങൾ ഇന്നത്തെ കാലത്ത് പതിവുമാണ്. ഇതിന് പരിഹാരമായാണ് കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) കാഷ്‍ലെസ് പേയ്‌മെന്‍റ് സംവിധാനം അവതരിപ്പിക്കുന്നത്. പണ രഹിത ഇടപാടുകൾ സുഗമമാക്കുന്നതിന്, കെഎസ്ആർടിസി ബസുകളിൽ ഇലക്ട്രോണിക് ടിക്കറ്റിംഗ് മെഷീനുകൾ (ഇടിഎം) സജ്ജീകരിച്ചിട്ടുണ്ട്. ടച്ച്‌സ്‌ക്രീനുകൾ, വയർലെസ് കണക്റ്റിവിറ്റി, വേഗതയേറിയ പ്രോസസ്സിംഗ് എന്നിവ ഉൾക്കൊള്ളുന്ന 10,245 ആൻഡ്രോയിഡ് അധിഷ്ഠിത സ്മാർട്ട് ഇടിഎമ്മുകൾ ഉപയോഗിച്ച് ടിക്കറ്റ് നൽകുന്ന സംവിധാനം നവീകരിക്കുകയാണെന്ന് കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ വി. അൻബു കുമാർ പറഞ്ഞു. അതേസമയം രണ്ട് പതിറ്റാണ്ടുകളായി ഉപയോഗിക്കുന്ന പരമ്പരാഗത ടിക്കറ്റ് മെഷീനുകൾ ഉപേക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കെഎസ്ആർടിസിയുടെ 8,800 ബസുകളിലാണ് സ്മാർട്ട് ടിക്കറ്റ് മെഷീനുകൾ സജ്ജീകരിച്ചിരിക്കുന്നത്. യുപിഐ, ഡെബിറ്റ് കാർഡുകൾ, ക്രെഡിറ്റ് കാർഡുകൾ എന്നിങ്ങനെ പല രീതിയിൽ ടിക്കറ്റ് ചാർജ് നൽകാം. കണ്ടക്ടർമാർക്ക് ഇവ ഉപയോഗിക്കാനുള്ള പരിശീലനം നൽകും. യാത്രക്കാർക്കും കണ്ടക്ടർമാർക്കും ഒരുപോലെ പ്രയോജനകരമാണ് കാഷ് ലെസ് സംവിധാനമെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. ഇന്ത്യയിൽ തന്നെ വളരെ കുറച്ച് ട്രാൻസ്പോർട്ട് കോർപ്പറേഷനുകളേ ഡിജിറ്റൽ ടിക്കറ്റ് സംവിധാനത്തിലേക്ക് മാറിയിട്ടുള്ളൂ. എബിക്‌സ് കാഷ് ലിമിറ്റഡുമായി സഹകരിച്ചാണ് നിലവിൽ ഈ സംവിധാനം നടപ്പാക്കുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 15,000 ടിക്കറ്റ് മെഷീനുകൾ കൂടി എത്തിക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...

മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര...

പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക ഫീസ് ഈടാക്കാനുള്ള സർക്കാർ നീക്കത്തിൽ എതിർപ്പുമായി മന്ത്രി

0
ബെം​ഗളൂരു: ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...