അക്കൗണ്ടിൽ പണം ഇല്ലെങ്കിലും ​ഗൂ​ഗിൾ പേ വഴി പണം അയക്കാം.. എങ്ങനെയെന്നോ ?

For full experience, Download our mobile application:
Get it on Google Play

അക്കൗണ്ടിൽ പണം ഇല്ലെങ്കിലും യു പി ഐ പേമെന്റ് നടത്താൻ സാധിക്കുന്ന സംവിധാനം വരുന്നു. റിസർവ് ബാങ്ക് അടുത്തിടെ ക്രെഡിറ്റ് ലൈൻ സൗകര്യങ്ങൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ബാങ്കുകൾക്ക് അനുമതി നൽകിയതിനെ തുടർന്നാണ് പുതിയ സൗകര്യം ഒരുങ്ങുന്നത്. ഉപയോക്താക്കൾക്ക് അനുവദിക്കപ്പെട്ട പരിധിയിൽ വിനിമയങ്ങൾ നടത്താനും പിന്നീട് ഈ തുക തിരികെ അടയ്ക്കാനും കഴിയുന്ന രീതിയാണ് ഇത്. നിലവിൽ ഉപയോക്താക്കൾക്ക് സേവിംഗ്സ് അക്കൗണ്ടുകൾ, ഓവർഡ്രാഫ്റ്റ് അക്കൗണ്ടുകൾ, പ്രീ പെയ്ഡ് വാലറ്റുകൾ, ക്രെഡിറ്റ് കാർഡുകൾ തുടങ്ങിയവ മാത്രം ആണ് യു പി ഐ സംവിധാനവുമായി ബന്ധിപ്പിക്കാൻ സാധിക്കുക.

എന്നാൽ പുതിയ സംവിധാനത്തിലൂടെ മുൻ കൂട്ടി അനുവദിക്കപ്പെട്ട ക്രെഡിറ്റ് പരിധിക്കുള്ളിൽ ഉള്ള യു പി ഐ വിനിമയങ്ങളും സാധ്യമാകും. വാണിജ്യ ബാങ്കുകൾക്ക് ഈ സൗകര്യം വ്യക്തികൾക്ക് നൽകാം. ഉപയോക്താക്കളുടെ മുൻ കൂട്ടിയുള്ള സമ്മതം ഇതിന് ആവശ്യമാണ്. ​ഗൂ​ഗിൾ പേ, പേടിഎം തുടങ്ങിയ യു പി ഐ ആപ്ലിക്കേഷനുകളിലൂടെ ഈ സൗകര്യം ഉപയോ​ഗപ്പെടുത്താം. വിവിധ ബാങ്കപുകളുടെ പോളിസികൾ ബാധകം ആയിരിക്കും. പ്രീ അപ്രൂവ്ഡ് പരിധിയിൽ ഒരു ക്രെഡിറ്റ് ലൈൻ രൂപീകരിക്കാൻ ഉപയോക്താവിന്റെ അനുവാദം ബാങ്ക് ആവശ്യപ്പെടും ഈ പ്രക്രിയ പൂർത്തിയായാൽ അനുവദിക്കപ്പെട്ട പരിധിയിൽ യു പി ഐ അപ്ലിക്കേഷനുകൾ വഴി വിനിമയങ്ങൾ നടത്താം. കാലാവധി ദിവസത്തിന് മുമ്പ് കുടിശ്ശിക തീർക്കണം. ക്രെഡിറ്റ് ലൈൻ സൗകര്യം നൽകുമ്പോൾ ഉപയോ​ഗിക്കുന്ന തുകയ്ക്ക് ചില ബാങ്കുകൾ പലിശ ഈടാക്കാറുണ്ട്. ബാങ്കുകൾക്കനുസരിച്ച് പലിശ നിരക്ക് വ്യത്യസ്തപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...