മനാമ : ബഹ്റൈനില്‍ താമസ സ്ഥലത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയ അഞ്ച് മലയാളികളില്‍ ഒരാള്‍ മരിച്ചു. തൃശൂര്‍ ചെന്ത്രാപിന്നി വിളമ്പത്ത് അശോകന്റെ മകന്‍ റജീബ് (39) ആണ് മരിച്ചത്.
നാല് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. റിഫക്കടുത്ത് ഹജിയാത്തില്‍ ന്യൂ സണ്‍ലൈറ്റ് ഗാരേജിലെ ജീവനക്കാരാണ് മൂന്നുപേര്‍. ഇവരുടെ സുഹൃത്തുകളാണ് മറ്റ് രണ്ട് പേര്‍. ശനിയാഴ്ച രാവിലെ വര്‍ക്ക് ഷോപ്പ് തുറക്കാത്തതിനാല്‍ അന്വേഷിച്ചെത്തിയവരാണ് താമസ സ്ഥലത്ത് അബോധാവസ്ഥയില്‍ ഇവരെ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസിനെ വിവരമറിയിച്ചു. പോലീസ് എത്തിയാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. മായയാണ് റജീബിന്റെ ഭാര്യ. ഒരു മകളുണ്ട്.