എറണാകുളo : ഉപ്പും മുളകും സീരീയലിലെ ലച്ചുവിന്റെ (ജൂഹി റുസ്തഗി)മാതാവ് ഭാഗ്യലക്ഷ്മി രഘുവീര്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു. എറണാകുളത്ത് മകന്റെ ഒപ്പം യാത്ര ചെയ്യുന്നതിനിടെ എതിരെ വന്ന ലോറി ഇടിച്ചാണ് അപകടം നടന്നത്. സംഭവ സ്ഥലത്ത് വച്ചു തന്നെ ഭാഗ്യലക്ഷ്മിയ്ക്ക് മരണം സംഭവിച്ചു.
മൃതദേഹം സണ്‍റൈസ് ഹോസ്പിറ്റലില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ചോറ്റാനിക്കരയിലുള്ള ജൂഹിയുടെ അമ്മയുടെ വസതിയിലാകും സംസ്‌കാരച്ചടങ്ങുകള്‍ നടക്കുക എന്നാണ് സൂചന.
ഉപ്പും മുളകും പരമ്ബരയിലൂടെ ശ്രദ്ധ നേടിയ നടി ജൂഹി റുസ്തഗി പലപ്പോഴും അമ്മയെ കുറിച്ച് അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്.
ബിസിനസുകാരനായ രഘുവീര്‍ ശരണ്‍ റുസ്തഗി ആണ് ഭര്‍ത്താവ്. ചോറ്റാനിക്കര സ്വദേശിയാണ് ഭാഗ്യലക്ഷ്മി. ചിരാഗ് ആണ് മകന്‍.