ഉരക്കുഴി തീര്‍ത്ഥസ്നാനത്തിന് പ്രിയമേറുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പുൽമേട് വഴി കാനന പാതയിലൂടെ ശബരിമലയിലെത്തുന്ന തീർഥാടകർക്ക് ‘ഉരക്കുഴി തീര്‍ത്ഥ’സ്നാനത്തിന് പ്രിയമേറുന്നു. മണ്ഡലകാലം സജീവമായതോടെ സന്നിധാനത്തു നിന്നും വെറും 900 മീറ്റർ മാത്രം അകലെ പാണ്ടിത്താവളത്തിനടുത്ത് സ്ഥിതിചെയ്യുന്ന ഉരക്കുഴിയിൽ കുളിക്കാനെത്തുന്നവരുടെ എണ്ണം വർധിക്കുകയാണ്. ദിവസവും ആയിരത്തിലധികം പേരാണ് ഇവിടെ മുങ്ങികുളിക്കാൻ എത്തുന്നത്. പമ്പയുടെ കൈവഴിയിലെ കുമ്പളം തോട്ടിൽ നിന്ന് പാറക്കെട്ടുകൾക്കിടയിലൂടെ താഴേക്ക് പതിക്കുന്ന ചെറു വെള്ളച്ചാട്ടമാണ് ഉരക്കുഴി തീർത്ഥം. വെള്ളം പതിച്ച പാറ ഉരൽപോലെ കുഴിയായെന്നും ഉരൽക്കുഴി ലോപിച്ച് ഉരക്കുഴിയായെന്നുമാണ് വിശ്വാസം. ഒരുസമയം ഒരാൾക്ക് മാത്രമാണിവിടെ മുങ്ങിക്കുളിക്കാൻ കഴിയുക. മഹിഷീ നിഗ്രഹത്തിനുശേഷം അയ്യപ്പൻ ഈ കാനനതീർത്ഥത്തിൽ മുങ്ങിക്കുളിച്ച് സന്നിധാനത്ത് എത്തിയെന്ന വിശ്വാസത്തിൻ്റെ ചുവട് പിടിച്ചാണ് അയ്യപ്പഭക്തർ ഉരക്കുഴി വെള്ളച്ചാട്ടത്തിൽ മുങ്ങിക്കുളിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മിസൈൽ സാങ്കേതികവിദ്യ ഇനി സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ പ്രതിരോധ മന്ത്രാലയം ഔദ്യോഗിക അനുമതി നൽകി

0
ഡൽഹി: രാജ്യത്തിന്റെ പ്രതിരോധ മേഖലയിൽ ചരിത്രപരമായ മാറ്റത്തിന് കളമൊരുക്കിക്കൊണ്ട് മിസൈൽ സാങ്കേതികവിദ്യയും...

ട്രാൻസ്‌ജെൻഡർ വ്യക്തിയ്ക്ക് ശബരിമലയിൽ പ്രവേശനം നിഷേധിച്ചെന്ന് ആരോപിച്ച് ഹൈക്കോടതിയിൽ ഹർജി

0
കൊച്ചി: ട്രാൻസ്‌ജെൻഡർ വ്യക്തിയാണെന്ന പേരിൽ ശബരിമലയിൽ പ്രവേശനം നിഷേധിച്ചെന്ന് ആരോപിച്ച്...

തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് പിരിച്ചുവിട്ടത് നിയമവിരുദ്ധമെന്ന് രാജു എബ്രഹാം

0
തിരുവല്ല : തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് പിരിച്ചുവിട്ടത് നിയമവിരുദ്ധമെന്ന് സിപിഐഎം...

1956 ല്‍ ആരംഭിച്ച വെച്ചൂച്ചിറ സാമൂഹിക ആരോഗ്യ കേന്ദ്രം അവഗണനയില്‍ : അവധിയെടുക്കാന്‍...

0
വെച്ചൂച്ചിറ : വെച്ചൂച്ചിറ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാരുടെ കുറവ് ജനങ്ങളെ...