അത്തിക്കയത്ത് മോഷണവുമായി നാടോടി സ്ത്രീകള്‍ : ആശങ്കയില്‍ നാട്ടുകാര്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : അത്തിക്കയത്തും പരിസര പ്രദേശങ്ങളിലും നാടോടി സ്ത്രീകളടങ്ങുന്ന സംഘത്തിന്റെ  മോഷണശല്യം വര്‍ധിക്കുന്നതായി നാട്ടുകാരുടെ പരാതി. ആക്രി സാധനങ്ങൾ ശേഖരിക്കാനെന്ന വ്യാജേന വീടുകളിൽ എത്തുന്ന സംഘമാണ് ആളില്ലാത്ത സമയം നോക്കി വീട്ടുസാധനങ്ങളും മറ്റ് വസ്‌തുക്കളും മോഷ്ടിച്ചുകൊണ്ടുപോകുന്നത്. വീട്ടുടമസ്ഥരുടെ സമ്മതമോ അറിവോ കൂടാതെയാണ് ഇവർ വീട്ടുമുറ്റത്തും പരിസരങ്ങളിലും കാണുന്ന സാധനങ്ങൾ മോഷ്ടിച്ച് കൊണ്ടുപോകുന്നത്. പുരുഷന്മാർ ജോലിക്ക് പോകുന്ന സമയങ്ങളിൽ സ്ത്രീകൾ മാത്രമുള്ള വീടുകളെ ലക്ഷ്യമിട്ടാണ് ഇവര്‍ പ്രധാനമായും മോഷണം നടത്തുന്നത്. ഇത് പലയിടത്തും വലിയ ആശങ്കയ്ക്ക് വഴിവെയ്ക്കുന്നുണ്ട്.

പല വീടുകളിൽ നിന്നും വിലപിടിപ്പുള്ള ചെമ്പ് പാത്രങ്ങൾ, ഇരുമ്പ് പൈപ്പുകൾ, വീട്ടുപകരണങ്ങൾ എന്നിവ നഷ്ടപ്പെട്ടതായി പ്രദേശവാസികൾ പറയുന്നു. പകൽ സമയങ്ങളിൽ അപരിചിതരായ സ്ത്രീകൾ കറങ്ങിനടക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ജാഗ്രത പാലിക്കണമെന്നും അയൽവാസികൾ തമ്മിൽ വിവരങ്ങൾ കൈമാറണമെന്നും നാട്ടുകാർ പരസ്പരം മുന്നറിയിപ്പ് നൽകുന്നുണ്ട്. പ്രദേശത്ത് പോലീസ് നിരീക്ഷണം ശക്തമാക്കണമെന്നും പ്രദേശത്ത് എത്തുന്ന അപരിചിതരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...