കോഴിക്കോട്: ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎയുമായി മലയാളി പൈലറ്റ് ഹരിയാനയിൽ പിടിയിലായി. കോഴിക്കോട് വെസ്റ്റ്ഹിൽ പോഷ് ഹിൽ റോഡ് റെഡ് റോസിൽ സ്വകാര്യ എയർലൈൻസിലെ മുൻ പൈലറ്റായ അർഷാദ് അലിയാണ് (അജ്ജു-36) രാസലഹരിയുമായി അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും 814 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്. ഇതിന് രാജ്യാന്തര വിപണിയിൽ 35 ലക്ഷം രൂപ വിലയുണ്ടെന്നാണ് വിവരം. ഗുരുഗ്രാമിൽ ദൗലത്താബാദിലെ ലാൻഡ്മാർക്ക് സൊസൈറ്റി അപ്പാർട്ടുമെന്റിൽ നിന്നാണ് അർഷാദ് പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിയശോധനയിലാണ് ഇയാൾ കുടുങ്ങിയത്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1






























