Sunday, April 20, 2025 1:10 pm

ഊരാളുങ്കളിന് സര്‍ക്കാര്‍ കരാര്‍ നല്‍കിയതില്‍ ലംഘനങ്ങളുടെ ഘോഷയാത്ര ; സിഎജി റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് പിണറായി സര്‍ക്കാര്‍ കരാറുകള്‍ നല്‍കിയത് ഭരണഘടന ലംഘിച്ചാണെന്ന് സിഎജി റിപ്പോര്‍ട്ട്. ഭരണഘടനയുടെ 14-ാം അനുച്ഛേദം, സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്റെ മാര്‍ഗനിര്‍ദ്ദേശം, കേന്ദ്രസര്‍ക്കാരിന്റെ ചട്ടങ്ങള്‍, സുപ്രീംകോടതിവിധി തുടങ്ങിയവയും മറികടന്നതായി 2018-ല്‍ നിയമസഭയില്‍ സമര്‍പ്പിച്ച സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്നാണ് സിഎജി ശുപാര്‍ശ.

മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍കൈയെടുത്താണ് മന്ത്രിസഭായോഗത്തില്‍ പ്രത്യേക വിഷയമായി പരിഗണിച്ച്‌ ഊരാളുങ്കലിന് ചട്ടം ലംഘിച്ച്‌ കരാര്‍ നല്‍കാന്‍ തീരുമാനിച്ചത്. കൊച്ചിന്‍ ഇന്നവേഷന്‍ സോണ്‍ കെട്ടിടം നിര്‍മിക്കാന്‍ 215.26 കോടിയുടെ കരാര്‍ ഊരാളുങ്കലിന് നല്‍കുകയായിരുന്നു. 25 കോടിയുടെ വരെ കരാറുകള്‍ എടുക്കാനേ സഹകരണ വകുപ്പ് ചട്ടപ്രകാരം ഊരാളുങ്കലിന് കഴിയൂ. ഇടക്കാലത്ത് പിണറായി സര്‍ക്കാര്‍ അത് 50 കോടിയാക്കി അനുവദിച്ചു. പിന്നീട് 2017 ഫെബ്രുവരി 15നാണ്, 215.26 കോടിയുടെ കരാര്‍ നല്‍കിയത്. ഇതിന് നിര്‍ബന്ധിക്കുന്ന വിശദീകരണക്കുറിപ്പ് മന്ത്രിസഭായോഗത്തില്‍ നല്‍കിയതും പിണറായി വിജയന്‍ തന്നെ. ഈ വാര്‍ത്ത നവംബര്‍ 27ന് ‘ജന്മഭൂമി’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കേരള ഫിനാന്‍ഷ്യല്‍ കോഡ് പ്രകാരമാണ് പൊതുമരാമത്ത് കരാറുകള്‍ക്ക് ടെന്‍ഡര്‍ വിളിക്കുന്നത്. ധനവകുപ്പ് 2014 ജൂലൈയിലും 2015 ആഗസ്റ്റിലും പൊതുമരാമത്ത് ജോലികള്‍ക്ക് നിയോഗിക്കാന്‍ ഊരാളുങ്കല്‍ സൊസൈറ്റിയെ അക്രഡിറ്റഡ് ഏജന്‍സിയാക്കി അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ സിവിസി (സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍)യുടെയോ ധനകാര്യ വകുപ്പിന്റെ തന്നെയോ വ്യവസ്ഥകളും ചട്ടങ്ങളും പാലിക്കാതെ 2016 ഫെബ്രുവരി 20 ന് വരെയുള്ള വിവര പ്രകാരം 809.93 കോടി രൂപയുടെ അഞ്ച് കരാറുകള്‍ ധനവകുപ്പ് ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കിയതായാണ് സിഎജി കണ്ടെത്തിയത്. സകല ചട്ടങ്ങളും ലംഘിച്ചാണീ നടപടിയെന്നും സിഎജി ചൂണ്ടിക്കാട്ടി. 2017 മാര്‍ച്ച്‌ 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ രേഖകള്‍ വിശകലനം ചെയ്ത് 2018ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ മൂന്നാം അധ്യായത്തില്‍ 43-ാം പേജിലാണ് ഊരാളുങ്കലിനു വേണ്ടി പിണറായി സര്‍ക്കാര്‍ നടത്തിയ ഭരണഘടനാ ലംഘനം ചൂണ്ടിക്കാട്ടുന്നത്.

തീരുമാനം മന്ത്രിസഭയുടേതാണെന്നാണ് പൊതുമരാമത്ത് സ്‌പെഷ്യല്‍ സെക്രട്ടറി സിഎജിക്ക് നല്‍കിയ വിശദീകരണം. ചട്ടം ലംഘിച്ച്‌ കരാര്‍ നല്‍കുന്നതില്‍ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി അസംതൃപ്തി പ്രകടിപ്പിച്ചതായും സിഎജി റിപ്പോര്‍ട്ടിലുണ്ട്. കരാറുകള്‍ നല്‍കുന്നതില്‍ മാര്‍ഗനിര്‍ദ്ദേശം പാലിക്കണമെന്നും പൊതു ടെന്‍ഡര്‍ വഴിയോ ലേലം വഴിയോ ആയിരിക്കണമെന്നും സുതാര്യത, ടെന്‍ഡറില്‍ പങ്കെടുക്കുന്നവര്‍ക്കെല്ലാം തുല്യ പരിഗണന എന്നിവ ഉറപ്പാക്കി ആരോഗ്യകരമായ മത്സരത്തിന് വഴി തുറക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പക്ഷേ, അതെല്ലാം ഊരാളുങ്കലിന് വേണ്ടി ലംഘിച്ചു.

ചട്ടങ്ങള്‍ ലംഘിച്ചത് മന്ത്രി തോമസ് ഐസക്കിന്റെ ധനവകുപ്പാണ്. അതിന് മന്ത്രിസഭാ യോഗത്തില്‍ പ്രത്യേക വിഷയമായി അനുമതി നല്‍കാന്‍ മുന്‍കൈയെടുത്തത് മുഖ്യമന്ത്രി പിണറായി വിജയനും. ശുപാര്‍ശ ചെയ്തിട്ട് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും പിണറായി സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. മാത്രമല്ല  തുടര്‍ന്നും ഊരാളുങ്കല്‍ സൊസൈറ്റിക്ക് കരാറുകള്‍ നല്‍കുകയും ചെയ്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോൺഗ്രസ് ആരെ സ്ഥാനാ‍ർത്ഥിയായി പ്രഖ്യാപിച്ചാലും വിജയിപ്പിക്കും ; ആര്യാടൻ ഷൗക്കത്ത്

0
മലപ്പുറം : പാർട്ടി എന്ത് തീരുമാനം എടുത്താലും അംഗീകരിക്കുമെന്ന് ആര്യാടൻ...

ബിജെപി നേതാക്കൾ ക്രിസ്ത്യൻ ഭവനങ്ങൾ സന്ദർശിക്കുന്നത് പൊളിറ്റിക്കൽ പ്രോഗ്രാം ആയി മാറ്റേണ്ടതില്ല : എം...

0
തിരുവനന്തപുരം : ബിജെപി നേതാക്കൾ ഇന്നും ക്രിസ്ത്യൻ ഭവനങ്ങൾ സന്ദർശിക്കുന്നുണ്ട്, അതൊരു...

കൊല്ലം ലഹരിക്കടത്ത് കേസ് ; പ്രതി നിരവധി പേരുടെ ബാങ്ക് അക്കൗണ്ടുകളും മൊബൈൽ നമ്പരും...

0
കൊല്ലം : കൊല്ലം ലഹരിക്കടത്ത് കേസ് പിടിയിലായ ബെം​ഗളൂരു...

ചോറ്റാനിക്കരയിൽ നിന്ന് കാണാതായ യുവാവിനെ കണ്ടെത്തി

0
കൊച്ചി : ചോറ്റാനിക്കരയിൽ നിന്ന് കാണാതായ തമിഴ്നാട് കാരെക്കുടി സ്വദേശിയെ കണ്ടെത്തി....