ഭിന്നശേഷിക്കാരനെയും കുടുംബത്തെയും പുറത്താക്കി ; ആലുവയില്‍ വീട് ജപ്തി ചെയ്ത് ബാങ്ക് അധികൃതര്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ആളില്ലാത്ത സമയത്ത് വീട് പൂട്ടി ബാങ്കിന്റെ ജപ്തി നടപടി. ഗൃഹനാഥന്റെ ഭിന്നശേഷിക്കാരനായ മകനെ പുറത്താക്കിയാണ് ആലുവ അര്‍ബന്‍ ബാങ്ക് അധികൃതര്‍ വീട് ജപ്തി ചെയ്തത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു നടപടി. ഭിന്നശേഷിക്കാരനായ മകന്റെ മരുന്നുള്‍പ്പെടെ പൂട്ടിയ വിടിനകത്താണെന്ന് വീട്ടുകാര്‍ പറയുന്നു. ലോണ്‍ എടുത്ത പത്ത് ലക്ഷം രൂപയില്‍ ഒന്‍പതു ലക്ഷം ഇതിനകം അടച്ചിട്ടുണ്ട്. തിരിച്ചടവിന് മൂന്നുവര്‍ഷത്തോളം ബാക്കിയുള്ളപ്പോഴാണ് ബാങ്കിന്റെ ജപ്തി നടപടിയെന്നും ഉടമ വൈദ്യമണി പറഞ്ഞു. ഭിന്നശേഷിക്കാരനായ മകനെ പുറത്താക്കി സീല്‍ ചെയ്തു പോവുകയായിരുന്നു. 2017ലാണ് പത്തുവര്‍ഷത്തെ കാലാവധിയില്‍ വായ്പയെടുത്തത്. മാസം 20000 രൂപയില്‍കുറവ് വരാതെ അടയ്ക്കാമെന്നായിരുന്നു നിബന്ധന. കോവിഡ് മഹാമാരിയുണ്ടായപ്പോള്‍ അടവ് മുടങ്ങി. പിന്നീട് ലോണ്‍ അടയ്ക്കാന്‍ പറഞ്ഞപ്പോള്‍, ബാങ്കിന്റെ ഭാഗത്തുള്ള പാകപ്പിഴകള്‍ തിരുത്തിത്തരണണെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, അനുകൂല മറുപടിയായിരുന്നില്ല ബാങ്ക് നല്‍കിയത്. ഒരുലക്ഷത്തോളം രൂപ മാത്രമാണ് ഇനി അടയ്ക്കാന്‍ ബാക്കിയുള്ളത്. എന്നാല്‍, 13 ലക്ഷം രൂപ അടയ്ക്കണമെന്നാണ് ബാങ്കിന്റെ ആവശ്യം. മുന്നറിയിപ്പില്ലാതെയാണ് ജപ്തി നടപടി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലയാലപ്പുഴ ഗ്രാമ പഞ്ചായത്തിൽ അങ്കണവാടി കം ക്രഷ് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

0
കോന്നി : ഐ.സി.ഡി.എസ് കോന്നി അഡീഷണൽ പദ്ധതിയിൽ മലയാലപ്പുഴ ഗ്രാമ പഞ്ചായത്തിൽ...

കോൺഗ്രസ് പ്രസിഡന്റിനെതിരായ അധിക്ഷേപം : പത്തനംതിട്ടയില്‍ നാളെ പ്രതിഷേധ മാർച്ചും യോഗവും

0
പത്തനംതിട്ട : ഉത്തരാഖണ്ഡിലെ ഹരിദ്ധ്വാനിയിൽ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച...

കെഎസ്ആർടിസി ബസിന് നേരെ ഉണ്ടായ മുട്ടയേറ് ഗൗരവത്തോടെ കാണുന്നു; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

0
ബെംഗളൂരു : ബെംഗളൂരു സിറ്റിയോടു ചേര്‍ന്നിട്ടുളള ബിഡദിയില്‍ കെഎസ്ആര്‍ടിസി ബസ്സിനു നേരെ...