ഉരുളികുന്നത്ത് നിലത്തെഴുത്തു കളരിക്ക് ആരംഭം കുറിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ശ്രീ ദയാനന്ദ എൽപി സ്കൂളിന്റെ ആഭിമുഖ്യത്തിൽ ഉരുളികുന്നത്ത് നിലത്തെഴുത്തു കളരിക്ക് ആരംഭം കുറിച്ചു. പ്രാചീനകാലത്ത് നിലത്തെഴുത്ത് കളരിയിലൂടെയും കളരിയാശാന്മാരിലൂടെയുമാണ് അക്ഷരാഭ്യാസം നടന്നിരുന്നത്. നാട്ടിൽ അന്യംനിന്ന് പോയ നിലത്തെഴുത്തുകളരിക്ക് പുനർജീവൻ നൽകുകയാണ് ശ്രീ ദയാനന്ദ എൽ പി സ്കൂൾ ഈ വിജയദശമി ദിനത്തിൽ. ശ്രീ ദയാനന്ദ എൽ പി സ്കൂൾ ഉരുളികുന്നത്തിന് സ്ഥലം ദാനം ചെയ്ത ചൊള്ളങ്കൽ നാരായണൻ നായരുടെ കൊച്ചുമകനും കളരിയാശാനുമായ രാധാകൃഷ്ണൻ നായരാണ് ആശാൻ.

വിജയദശമി ദിനത്തിൽ രാവിലെ സ്കൂൾ ഹാളിൽ വെച്ച് സ്കൂൾ മാനേജർ ഇ ആർ സുശീലൻ പണിക്കരുടെ അദ്ധ്യക്ഷതയിൽ പി എൻ പ്രദീപ്കുമാർ (റിട്ട.ഹെഡ്മാസ്റ്റർ എം ജി എം യു പി സ്കൂൾ എലിക്കുളം)നിലത്തെഴുത്ത് കളരിക്ക് ഭദ്രദീപം തെളിയിച്ചു. എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ് ഷാജി,ഗ്രാമപഞ്ചായത്ത് മെമ്പർ മാത്യൂസ് പെരുമനങ്ങാട്, എൻ എസ് എസ് യൂണിയൻ മേഖല കൺവീനർ അനിൽകുമാർ , എംജിഎം യുപി സ്കൂൾ മാനേജർ രാജേഷ് കൊടിപ്പറമ്പിൽ ,കിൻഡർ ഗാർട്ടൻ പിടിഎ പ്രസിഡണ്ട് ചന്ദ്രലാൽ പി സി സ്കൂൾ പി ടി എ പ്രസിഡൻറ്
ദീപു മോൻ ഉരുളികുന്നം,സ്കൂൾ ഹെഡ്മിസ്ട്രസ് കവിത കെ നായർ എന്നിവർ സന്നിഹിതരായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. വിജയ് യെ അതിരുവിട്ട്...

കാട്ടാനക്കൂട്ടത്തിന് സുരക്ഷിതമായി റെയിൽവേ പാളം മുറിച്ചുകടക്കാൻ വഴിയൊരുക്കി രാജധാനി എക്സ്പ്രസ്

0
ഗുവാഹത്തി: അസമിൽ കാട്ടാനക്കൂട്ടത്തിന് സുരക്ഷിതമായി റെയിൽവേ പാളം മുറിച്ചുകടക്കാൻ വഴിയൊരുക്കി രാജധാനി...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...

ടിനി ടോമിനെതിരായ കേസിൽ രഹസ്യമൊഴി നൽകി അൻസിബ

0
കൊച്ചി: നടൻ ടിനി ടോമിനെതിരായ വർഗീയ അധിക്ഷേപ പരാതിയിൽ നിയമനടപടികൾ...