അമേരിക്കൻ പടക്കപ്പലായ എബ്രഹാം ലിങ്കണ് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയെന്ന് റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

ടെഹ്റാൻ : പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയെ അടക്കം വധിച്ച അമേരിക്കൻ – ഇസ്രയേൽ സംയുക്ത ആക്രമണത്തിനുള്ള തിരിച്ചടി ഇറാൻ ശക്തമാക്കി. അമേരിക്കൻ പടക്കപ്പലായ എബ്രഹാം ലിങ്കണ് നേരെ മിസൈൽ ആക്രമണം നടത്തിയെന്ന് ഇറാൻ അവകാശപ്പെട്ടു. നാല് ബാലസ്റ്റിക് മിസൈലുകൾ യു.എസ്.എസ് എബ്രഹാം ലിങ്കണിൽ പതിച്ചെന്നെന്നാണ് ഇറാന്‍റെ അവകാശവാദം. ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സിനെ (ഐ ആ‌ർ ജി സി) ഉദ്ധരിച്ച് ഇറാൻ മാധ്യമങ്ങളാണ് ഇക്കാര്യം അറിയിച്ചത്.

‘ഓപ്പറേഷൻ ട്രൂ പ്രോമിസ് 4’ ന്റെ ഭാഗമായാണ് ഈ ആക്രമണമെന്ന് ഐ.ആർ ജി.സി തങ്ങളുടെ ഏഴാം നമ്പർ പ്രസ്താവനയിൽ വ്യക്തമാക്കി. അമേരിക്കൻ – സയണിസ്റ്റ് ശത്രുക്കളുടെ താവളങ്ങൾ ലക്ഷ്യമിട്ടുള്ള സൈനിക നീക്കങ്ങളുടെ തുടർച്ചയാണിതെന്ന് ഇറാൻ അവകാശപ്പെട്ടു. ഇറാൻ സൈനിക കമാൻഡർമാരുടെ അഭിമാനകരമായ നീക്കമാണിതെന്നും പശ്ചിമേഷ്യയിലെ അമേരിക്കൻ സാന്നിധ്യത്തിനെതിരെയുള്ള ശക്തമായ താക്കീതാണിതെന്നും ഐ.ആർ.ജി വ്യക്തമാക്കി. എന്നാൽ ഇക്കാര്യം അമേരിക്കൻ സേന സ്ഥിരീകരിച്ചിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണിപ്പൂരിൽ സെൻസസിനെതിരായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

0
ഇംഫാൽ: മണിപ്പൂരിൽ സെൻസസിനെതിരായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

മന്ദമരുതി – വെച്ചൂച്ചിറ റോഡിൽ മാലിന്യം തള്ളുന്നു

0
റാന്നി : മന്ദമരുതിയിലെ ജനവാസ മേഖലയോട് ചേർന്ന് സാമൂഹ്യ വിരുദ്ധർ വ്യാപകമായി...

ആകാശത്തിൽ വട്ടമിട്ട് പറന്നത് പത്ത് സെക്കന്റോളം, നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ നിലത്തിറക്കാതെ മടങ്ങി

0
നിലയ്ക്കൽ: ശബരിമല നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ പത്ത് സെക്കന്റോളം...

തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും കാണിച്ച് റാപ്പർ വേടൻ പരാതി നൽകി

0
കൊച്ചി: തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും കാണിച്ച് റാപ്പർ...