യെമനിലെ യുഎസ് ആക്രമണം ; 80 പേർ മരിച്ചു 150ലേറെ പേർക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

സന: യെമനിൽ അമേരിക്ക നടത്തിയ ആക്രമണത്തിൽ എൺപത്​ പേർ കൊല്ലപ്പെടുകയും 150ൽ ഏറെ പേർക്ക്​ പരിക്കേൽക്കുകയും ചെയ്തു. ഹൂതികളുടെ സൈനികശേഷി ഇല്ലാതാക്കും വരെ ആക്രമണം തുടരുമെന്ന്​ പെന്‍റഗൺ അറിയിച്ചു. അതിനിടെ ഗസ്സയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ അമ്പതിലേറെ പേര്‍ കൊല്ലപ്പെട്ടു. ഗാസ്സ യുദ്ധവും ഉപരോധവും അടിച്ചേൽപ്പിച്ച്​ ഫലസ്തീൻ ജനതയെ വേട്ടയാടുന്ന ഇസ്രയേലിനെതിരെ നിലയുറപ്പിച്ചതിന്‍റെ പേരിൽ യെമനിലെ ഹൂതികൾക്കെതിരായ ആക്രമണം വ്യാപിപ്പിച്ച്​ അമേരിക്ക. ഹുദൈദ പ്രവിശ്യയിലെ റാസ്​ ഇസ തുറമുഖത്തിനു നേരെ നടന്ന ആക്രമണത്തിൽ 80 പേരാണ്​ കൊല്ലപ്പെട്ടത്​. 150 അധികം പേർക്ക്​ പരിക്കേറ്റതായും ഹുദൈദ ഹെൽത്ത്​ ഓഫീസ്​ അറിയിച്ചു.

മാർച്ച്​ 15 മുതൽ യെമനിലെ ഹൂതികൾക്ക്​ നേരെയുള്ള അമേരിക്കൻ ആക്രമണത്തിലെ ഏറ്റവും വലുതാണിത്​. യെമനിലെ ജനതക്കെതിരെയല്ല, ഹൂതികളുടെ സൈനികശേഷി അമർച്ച ചെയ്യുകയാണ്​ ആക്രമണലക്ഷ്യമെന്ന്​ അമേരിക്ക അറിയിച്ചു. ഹൂതി കേന്ദ്രങ്ങളിൽ ആക്രമണം കൂടുതൽ ശക്​തമാക്കുമെന്ന്​ പെന്‍റഗൺ വെളിപ്പെടുത്തി. ഗാസ്സയിലെ ഇസ്രായേൽ ആക്രമണവും തുടരുകയാണ്​. ഇന്നലെ മാത്രം 51 പേരാണ്​ വിവിധ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്​. ഇവരിൽ പകുതി​യിലേറെയും കുട്ടികളും സ്ത്രീകളുമാണ്​. ഗാസ്സയിലെ മാനുഷിക ശൃംഖല അപ്പാടെ തകർന്നതായി ലോകത്തെ 12 പ്രധാന സന്നദ്ധ സംഘടനകൾ സംയുക്​ത പ്രസ്താവനയിൽ വ്യക്​തമാക്കി.

ഭക്ഷണവും വെള്ളവും മരുന്നും നി​ഷേധിച്ച്​ ആയിരങ്ങളെ മരണവഴിയിലേക്ക്​ തള്ളിവിടുന്ന സാഹചര്യമാണ്​ രൂപപ്പെട്ടിരിക്കുന്നതെന്ന്​ യു.എൻ ഏജൻസികളും കുറ്റപ്പെടുത്തി. അതിനിടെ ഈജിപ്ത്​ സമർപ്പിച്ച പുതിയ വെടിനിർത്തൽ നിർദേശം ഹമാസ്​ അംഗീകരിച്ചെങ്കിലും ഇസ്രായേലിന്‍റെ ഭാഗത്തു നിന്നുള്ള പ്രതികരണം വൈകുകയാണ്​. എത്രയും പെട്ടെന്ന്​ വെടിനിർത്തൽ കരാർ യാഥാർഥ്യമാക്കാനുള്ള ഊർജിത നടപടികൾ തുടരുമെന്ന്​ മധ്യസ്ഥ രാജ്യങ്ങൾ അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...