യമനില്‍ അമേരിക്കന്‍ ബോംബാക്രമണം : നാലുപേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

യമൻ: അമേരിക്കന്‍ ബോംബാക്രമണത്തില്‍ യമനില്‍ നാലുപേര്‍ മരിച്ചു. തുറമുഖ നഗരമായ ഹൊദയ്ദ പ്രവിശ്യയിലെ അല്‍മന്‍സൂരിയയിലാണ് ചൊവ്വാഴ്ച വൈകിട്ട് ആക്രമണം നടന്നത്. ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജല ശുദ്ധീകരണ പ്ലാന്റിനെ ലക്ഷ്യമാക്കിയാണ് ആക്രമണം നടന്നതെന്നും വടക്കന്‍ പ്രവിശ്യകളായ സാദ, ഹജ്ജ എന്നിവയും അക്രമികള്‍ ലക്ഷ്യമിട്ടിരുന്നു എന്നും ഹൂതി മീഡിയ അറിയിച്ചു. ഹൂതികള്‍ ഷിപ്പിങ്ങിന് ഭീഷണിയാകുന്നതുവരെ ആക്രമണം തുടരുമെന്ന് കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു.

തങ്ങളുടെ കപ്പലുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുന്നത് ഹൂതികള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഇനിയും ആക്രമണം തുടരുമെന്നും തങ്ങള്‍ ആക്രമണം തുടങ്ങിയിട്ടേയുള്ളൂവെന്നും ഹൂതികള്‍ യഥാര്‍ഥ വേദന അനുഭവിക്കാനിരിക്കുന്നതേയുള്ളൂവെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമില്‍ പറഞ്ഞു. അതോടൊപ്പം പശ്ചിമേഷ്യയിലേക്ക് വീണ്ടും വിമാനവാഹിനിക്കപ്പല്‍ അയക്കാന്‍ തീരുമാനിച്ചതായി അമേരിക്കന്‍ പ്രതിരോധ വിഭാഗമായ പെന്റഗണ്‍ അറിയിച്ചു. ഇതോടെ മേഖലയില്‍ അമേരിക്കന്‍ വിമാനവാഹിനികള്‍ രണ്ടാകും. ഹാരിസ് എസ് ട്രൂമാന്‍ എന്ന വിമാനവാഹിനി നിലവില്‍ ചെങ്കടലില്‍ ഉണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ നിന്ന് തന്നെ ശിഥിലമാക്കാൻ റഷ്യൻ...

0
മോസ്കോ/കീവ്: നാറ്റോയെയും യൂറോപ്യൻ യൂണിയനെയും (EU) നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ...

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...