വാഷിങ്ടൺ: യു.എസ്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ജോ ബൈഡന്റെ രണ്ടാംയാത്രയിൽ ഇനി അദ്ദേഹത്തിനുമുന്നിലുള്ളത് നിർണായകദിനങ്ങൾ. കഴിഞ്ഞമാസത്തെ സംവാദത്തിൽ മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡൊണാൾഡ് ട്രംപിനോട് പിടിച്ചുനിൽക്കാനാകാതെ പിന്നിലായിപ്പോയ ബൈഡൻ വലിയ വിമർശനമാണ് നേരിടുന്നത്. ജനപ്രതിനിധിസഭയുെട സ്പീക്കറായിരുന്ന നാൻസി പെലോസി, ഹോളിവുഡ് താരവും ഡെമോക്രാറ്റിക് പാർട്ടിക്ക് വൻതോതിൽ സഹായധനം നൽകുന്നയാളുമായ ജോർജ് ക്ളൂണി എന്നിവരുൾപ്പെടെയുള്ളവർ ബൈഡനെതിരേ രംഗത്തെത്തി. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോയെന്ന കാര്യത്തിൽ ബൈഡൻ അടിയന്തരമായി തീരുമാനമെടുക്കേണ്ടതുണ്ടെന്ന് അദ്ദേഹത്തിന്റെ പഴയ അനുയായിയായ പെലോസി പറഞ്ഞു. ബൈഡൻ വീണ്ടുമിറങ്ങിയാൽ നവംബറിലെ തിരഞ്ഞെടുപ്പ് തോൽക്കുമെന്ന കാര്യം ഉറപ്പാണെന്നാണ് ക്ലൂണി തുറന്നടിച്ചത്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.