വാഷിങ്ടണ്‍ : കേരളത്തെ പ്രശംസിച്ച് ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ സമിതി. കൊവിഡ് കാലത്ത് പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെയും പാവപ്പെട്ടവരുടെയും ശബ്ദം കേള്‍ക്കാന്‍ കേരളം കാട്ടിയ ശ്രമത്തിനാണ് അഭിനന്ദനം. സാമൂഹ്യ സംഘടന- സമുദായ നേതാക്കള്‍ അടക്കമുള്ളവര്‍ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് പരീക്ഷണാര്‍ത്ഥം നടത്തിയ ഇടപെടല്‍ ശ്രേഷ്ഠമെന്നും മനുഷ്യാവകാശ സമിതി ചീഫ് മിഷേല്‍ ബാച്ചലെറ്റ് പറഞ്ഞു. ലോകത്തിലെ അംഗരാജ്യങ്ങളിലെ മനുഷ്യാവകാശ വിഷയങ്ങള്‍ അവലോകനം ചെയ്ത് നയം വ്യക്തമാക്കുന്നതാണ് ഓരോ വര്‍ഷവും നടക്കുന്ന ഗ്ലോബല്‍ അപ്‌ഡേറ്റ് പ്രഭാഷണം. 46ാമത്തെ ഗ്ലോബല്‍ അപ്‌ഡേറ്റ് പ്രഭാഷണത്തിലാണ് അധ്യക്ഷ മിഷേല്‍ ബാച്ചലെറ്റ് കേരളത്തെ പ്രശംസിച്ചത്.
രാജ്യത്ത് നടക്കുന്ന കര്‍ഷക സമരവുമായി ബന്ധപ്പെട്ട അഭിപ്രായവും അവര്‍ വ്യക്തമാക്കി. കര്‍ഷക സമരം പരിഹരിക്കാന്‍ അര്‍ത്ഥവത്തായ കര്‍ഷക സര്‍ക്കാര്‍ ചര്‍ച്ചകള്‍ വേണം. ഇക്കാര്യത്തില്‍ കര്‍ഷകരും സര്‍ക്കാരും ചര്‍ച്ചകള്‍ക്കായി നടത്തുന്ന ശ്രമങ്ങളില്‍ വിശ്വാസം ഉണ്ടെന്നും അവര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ ദേശദ്രോഹകുറ്റം ചുമത്തുന്നതിലെ അതൃപ്തിയും മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ വ്യക്തമാക്കി.