ഹൈദരാബാദ്: അദാനി ഗ്രൂപ്പും മുൻ വൈ.എസ്.ആർ.സി.പി സർക്കാരും ഉൾപ്പെട്ട കൈക്കൂലി അഴിമതിയുമായി ബന്ധപ്പെട്ട് അമേരിക്കയിൽ സമർപ്പിച്ച കുറ്റപത്രം സംസ്ഥാന സർക്കാരിന്റെ പക്കലുണ്ടെന്നും അത് പഠിച്ച് നടപടിയെടുക്കുമെന്നും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു. ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് സോളാർ പവർ കരാറുകൾ തങ്ങൾക്ക് അനുകൂലമാക്കുന്ന വ്യവസ്ഥകൾക്ക് പകരമായി 250 മില്യൺ ഡോളർ കൈക്കൂലി നൽകിയെന്ന് വ്യവസായിയും അദാനി ഗ്രൂപ്പ് ചെയർമാനുമായ ഗൗതം അദാനിക്കെതിരെ അമേരിക്കൻ നീതിന്യായ വകുപ്പ് കുറ്റം ചുമത്തിയിരുന്നു. ‘എല്ലാ റിപ്പോർട്ടുകളും അമേരിക്ക സമർപ്പിച്ചിട്ടുണ്ട്. അത് പബ്ലിക് ഡൊമൈനിലുണ്ട്. ആരോപണങ്ങളും കുറ്റപത്രവും പഠിക്കും. അതിന്മേൽ നടപടിയെടുത്ത് നിങ്ങളെ അറിയിക്കുകയും ചെയ്യും -നായിഡു ഉറപ്പു നൽകി. അദാനി ഗ്രൂപ്പിൽനിന്ന് ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയെന്ന അമേരിക്കൻ അവകാശവാദത്തിൽ മുൻ വൈ.എസ്.ആർ.സി.പി ഭരണവും ആരോപണവിധേയമായിരുന്നു. തന്റെ സർക്കാർ ഈ ആരോപണങ്ങൾ പഠിച്ച് നടപടിയെടുക്കുമെന്ന് നിയമസഭയെ അഭിസംബോധന ചെയ്യവെ മുഖ്യമന്ത്രി നായിഡു പറഞ്ഞു. മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഢിക്കെതിരായ കുറ്റങ്ങൾ തെളിഞ്ഞാൽ ഉത്തരവാദിയാക്കണമെന്ന് സഭയിലെ ചില അംഗങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ, തങ്ങളുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ വൈ.എസ്.ആർ കോൺഗ്രസ് തള്ളുകയും അദാനി ഗ്രൂപ്പുമായി നേരിട്ടുള്ള കരാർ നിഷേധിക്കുകയും ചെയ്തിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1