അമേരിക്കൻ ഉപരോധങ്ങൾ ലംഘിച്ചു ; ഗൗതം അദാനിക്കെതിരെ യു എസ് നീതിന്യായ വകുപ്പ് ‌അന്വേഷണം പ്രഖ്യാപിച്ചതായി റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഇറാനെതിരായ അമേരിക്കൻ ഉപരോധങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് ഇന്ത്യൻ വ്യവസായി ഗൗതം അദാനിക്കെതിരെ യു എസ് നീതിന്യായ വകുപ്പ് ‌അന്വേഷണം പ്രഖ്യാപിച്ചതായി റിപ്പോർട്ട്.  ഗുജറാത്തിലെ മുന്ദ്ര തുറമുഖം വഴി ഇറാനിയൻ പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത് അദാനിയുടെ കമ്പനികൾ അമേരിക്ക ഇറാന് മേൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം ലംഘിച്ചോ എന്നാണ് അന്വേഷണം നടത്തുന്നത്. അദാനി പോർട്ട്‌സും സെസ് ലിമിറ്റഡും നടത്തുന്ന മുന്ദ്ര തുറമുഖത്തിനും പേർഷ്യൻ ഗൾഫിനും ഇടയിൽ ടാങ്കറുകൾ സഞ്ചരിക്കുന്നതായി അമേരിക്ക ആസ്ഥാനമായുള്ള പ്രസിദ്ധീകരണം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. ഉപരോധങ്ങൾ ഒഴിവാക്കുന്ന കപ്പലുകളുടെ സ്വഭാവവിശേഷങ്ങൾ ഇതിൽ പ്രകടമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. അദാനി എന്റർപ്രൈസസിലേക്ക് ചരക്ക് കയറ്റി അയയ്ക്കാൻ ഉപയോഗിക്കുന്ന നിരവധി എൽപിജി ടാങ്കറുകളുടെ പ്രവർത്തനങ്ങൾ യുഎസ് നീതിന്യായ വകുപ്പ് നിരിക്ഷിച്ച് വരുകയാണെന്നാണ് റിപ്പോർട്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് പാമ്പ് കടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം

0
കൊല്ലം: പാമ്പുകടിയേറ്റ് യുവതി മരിച്ചു. കൊല്ലം കടയ്ക്കല്‍ സ്വദേശി ശാലിനി...

ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് ശനിയാഴ്ച ഡൽഹിയിൽ എത്തും

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് ശനിയാഴ്ച ഡൽഹിയിൽ...

തൃക്കാക്കര മോർഫിങ് കേസിൽ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച തൃക്കാക്കര പോലീസ് ടെലിഗ്രാം അധികാരികൾക്ക് കത്തയച്ചു

0
കൊച്ചി: തൃക്കാക്കര മോർഫിങ് കേസിൽ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച ‘മല്ലു പ്രീമിയം’...

തിരുവനന്തപുരത്ത് 90 കിലോ കഞ്ചാവ് പിടികൂടി

0
തിരുവനന്തപുരം: തിരുവനന്തപുരം വാഴിച്ചലില്‍ വന്‍ കഞ്ചാവ് വേട്ട. 90 കിലോ...