ന്യൂയോര്‍ക്ക് : യുഎസ് ഓപ്പണിൽ വൻ അട്ടിമറി. ഒന്നാം സീഡ് ആഷ്‍ലി ബാർട്ടി മൂന്നാം റൗണ്ടിൽ പുറത്തായി. അമേരിക്കൻ താരം ഷെൽബി റോജേർസ് മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിലാണ് ഓസ്‌ട്രേലിയൻ താരത്തെ അട്ടിമറിച്ചത്. സ്‌കോർ 6-2, 1-6, 7-6. നാലാം സീഡ് കരോലിന പ്ലിസ്‌കോവ, ഏഴാം സീഡ് ഇഗ സ്വിയാറ്റെക് എന്നിവർ നാലാം റൗണ്ടിലെത്തി. പുരുഷന്മാരിൽ പ്രീക്വാർട്ടറിൽ ജോക്കോവിച്ച് ഇന്നിറങ്ങും. അലക്സാണ്ടർ സ്വരേവ് മൂന്നാം റൗണ്ടിൽ മത്സരിക്കുകയാണ്.
യുഎസ് ഓപ്പണ്‍ ; വന്‍ അട്ടിമറിയില്‍ ആഷ്‍ലി ബാർട്ടി പുറത്ത്
RECENT NEWS
Advertisment