റഷ്യക്കെതിരെയുള്ള 100 ശതമാനം തീരുവകൾ താൽക്കാലികമായി നിർത്തിവെച്ച് ട്രംപ്

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൺ: റഷ്യക്കെതിരായ സാമ്പത്തിക ഉപരോധങ്ങളുടെ ഭാഗമായി നടപ്പിലാക്കാനിരുന്ന 100 ശതമാനം തീരുവകൾ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് താൽക്കാലികമായി നിർത്തിവെച്ചു കൊണ്ട് ഉത്തരവിറക്കി. ഉപരോധങ്ങൾ നാളെ പ്രാബല്യത്തിൽ വരാനിരിക്കെയാണ് നിർണായക നീക്കം. റഷ്യയിൽ നിന്ന് എണ്ണയും വാതകവും വൻതോതിൽ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങൾക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും. കഴിഞ്ഞ സെപ്റ്റംബറിലാണ് റഷ്യയിൽ നിന്നും ഇറാനിൽ നിന്നുമുള്ള ഊർജ ഇറക്കുമതി തടയുക എന്ന ലക്ഷ്യത്തോടെയുള്ള ലിൻഡ്സെ ഗ്രഹാം ആക്ട് ബില്ലിൽ ട്രംപ് ഒപ്പുവെച്ചത്. റഷ്യൻ എണ്ണയും വാതകവും വാങ്ങുന്ന ലോകത്തിലെ ഏറ്റവും വലിയ അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള എല്ലാ ഉൽപ്പന്നങ്ങൾക്കും 100 ശതമാനം വരെ തീരുവ ചുമത്താൻ ഈ നിയമം വ്യവസ്ഥ ചെയ്തിരുന്നു.

യുഎസിൽ ഡീസൽ വില റെക്കോർഡ് നിരക്കിൽ ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ ഇന്ധനവില കുറയ്ക്കുന്നതിനായി പുടിനുമായി ട്രംപ് കഴിഞ്ഞ ആഴ്ച ഒരു ഡീസൽ കരാറിൽ ഏർപ്പെട്ടിരുന്നു. റഷ്യൻ ഡീസൽ ആഗോള വിപണിയിലെത്തിക്കാനുള്ള നീക്കത്തിന് തടസമാകാതിരിക്കാനാണ് 100 ശതമാനം തീരുവ ഇപ്പോൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നത്.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സപ്ലൈകോ വഴി കുടുംബങ്ങൾക്ക് മാസം 700 രൂപ വരെ ലാഭം ; പഠന റിപ്പോർട്ട്...

0
തിരുവനന്തപുരം : സപ്ലൈകോ വഴി സാധനങ്ങൾ വാങ്ങുന്നതിലൂടെ ഒരു സാധാരണ കുടുംബത്തിന്...

അഞ്ചംഗ കുടുംബത്തെ ഗ്രേറ്റർ നോയിഡയിലെ വീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ഡൽഹി: ഗ്രേറ്റർ നോയിഡയിൽ അഞ്ചംഗ കുടുംബത്തെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ...

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട സിഐക്കെതിരെ നടപടിക്ക് ശുപാര്‍ശ

0
തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ ഉണ്ടായ സംഘര്‍ഷത്തിനു പിന്നാലെ സാമൂഹിക മാധ്യമത്തില്‍...

കെപിസിസി അന്വേഷണ സമിതിക്ക് മുന്നിൽ ഹാജരാകാതെ രമ്യാ ഹരിദാസ്

0
തിരുവനന്തപുരം : ചിറയിൻകീഴിൽ കോൺ​ഗ്രസ് തമ്മിലടി അവസാനിക്കുന്നില്ല. കെപിസിസി സമിതിക്ക് മുന്നിൽ...