തീരുവ നയം നടപ്പിലാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍: തീരുവ നയം നടപ്പിലാക്കി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യു.എസിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്കും കാര്‍ ഭാഗങ്ങൾക്കും 25% തീരുവ നടപ്പാക്കിയിരിക്കുന്നത്. യു.എസിൽ നിർമാണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ട്രംപിന്റെ നടപടി. പുതിയ തീരുവ ഏപ്രില്‍ രണ്ടു മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്. കാർ ഭാഗങ്ങൾക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന തീരുവ മേയ് മുതലാകും പ്രാബല്യത്തിൽ വരിക. തീരുവ നയം നടപ്പിലാക്കുന്നതിലൂടെ കാര്‍ വിപണയില്‍ വന്‍ കുതിപ്പുണ്ടാകുമെന്നും യു.എസിലെ തൊഴില്‍ സാധ്യതയ്ക്ക് ഇത് മുതല്‍ക്കൂട്ടാക്കുമെന്നുമാണ് യു.എസ് പ്രസിഡന്റിന്റെ വാദം.

ഏകദേശം 80 ലക്ഷം കാറുകള്‍ 2024-ല്‍ മാത്രം യു.എസിലേക്ക് ഇറക്കുമതി ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. അതായത് 244 ബില്യൺ ഡോളറിന്റെ വാഹനങ്ങളാണ് ഇറക്കുമതി ചെയ്തത്. യു.എസിലേക്കുള്ള കാര്‍ ഇറക്കുമതിയില്‍ മുന്പന്തിയിലുള്ള മെക്‌സിക്കോയ്ക്കും ദക്ഷിണ കൊറിയ, ജപാന്‍, കാനഡ, ജര്‍മനി എന്നീ രാജ്യങ്ങൾക്കും ഇത് തിരിച്ചടിയായേക്കും. ട്രംപിന്റെ 25% വരേയുള്ള തീരുവനയം ഓഹരി വിപണിയെ വലിയെ തോതില്‍ ബാധിച്ചതിനെ തുടര്‍ന്ന് വിദഗ്ദ്ധര്‍ നല്‍കിയ മുന്നറിയിപ്പ് കണക്കിലെടുത്തായിരുന്നു തീരുവ നടപ്പാക്കുന്നത് നീട്ടിവെച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്തരിച്ച എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ നായർക്ക് സർക്കാർ ജോലി നൽകി

0
തിരുവനന്തപുരം: അന്തരിച്ച എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ നായർക്ക്...

പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിയ യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു

0
എറണാകുളം: വടക്കൻ പറവൂരിൽ പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതിന് ആൺ സുഹൃത്ത് യുവതിയെ...

കെ.സി.എൽ മൂന്നാം സീസൺ : ഇടുക്കിയിൽ നിന്ന് അഞ്ച് താരങ്ങൾ മൈതാനത്തേക്ക്

0
തിരുവനന്തപുരം: മൂന്നാം സീസണിന് ആവേശം പകർന്ന് ഇടുക്കിയിൽ നിന്ന് അഞ്ച് താരങ്ങളാണ്...

മുഖ്യമന്ത്രി തന്നെ ജീവനക്കാരെ പരസ്യമായി ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി തന്നെ ജീവനക്കാരെ പരസ്യമായി ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി...