ഇന്ത്യയുമായി നല്ല വ്യാപാര കരാർ വൈകാതെ ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്

For full experience, Download our mobile application:
Get it on Google Play

ദാവോസ്: ഇന്ത്യയുമായി നല്ല വ്യാപാര കരാർ വൈകാതെ ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇതിനായുള്ള ചർച്ചകൾ നന്നായി നടക്കുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കി. നരേന്ദ്ര മോദി മികച്ച നേതാവും അടുത്ത സുഹൃത്തുമാണ്. മോദിയോട് ഏറെ ബഹുമാനമുണ്ട്. ഇന്ത്യ – പാക് യുദ്ധം നിർത്തിയത് താനെന്ന് ദാവോസിലും ട്രംപ് ആവർത്തിച്ചു. അതേസമയം, ആഗോള നേതാക്കളുടെയും ബിസിനസ് പ്രമുഖരുടെയും സാന്നിധ്യത്തിൽ സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വീണ്ടും ‘അമേരിക്ക ഫസ്റ്റ്’ നയം ആവർത്തിച്ചു. ഗ്രീൻലാൻഡിനെ പിടിച്ചെടുക്കുമെന്ന ഭീഷണിയും യൂറോപ്യൻ രാജ്യങ്ങൾക്കെതിരെയുള്ള വിമർശനവുമാണ് ഇത്തവണ അദ്ദേഹത്തിന്‍റെ പ്രസംഗത്തെ ശ്രദ്ധേയമാക്കിയത്.

ഗ്രീൻലാൻഡ് യഥാർത്ഥത്തിൽ വടക്കേ അമേരിക്കയുടെ ഭാഗമാണെന്നും അതിനാൽ അത് ‘അമേരിക്കൻ മണ്ണാണെന്നും’ ട്രംപ് പ്രഖ്യാപിച്ചു. ഗ്രീൻലാൻഡ് വാങ്ങാൻ അമേരിക്ക ആഗ്രഹിക്കുന്നുണ്ടെങ്കിലും അത് പിടിച്ചെടുക്കാൻ സൈനിക ശക്തി ഉപയോഗിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...