ഇറാൻ യുദ്ധത്തിൽ നിന്ന് ഉടൻ പിൻമാറുമെന്ന് ഡോണൾഡ് ട്രംപ്

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൺ : ഇറാൻ യുദ്ധത്തിൽ നിന്ന് ഉടൻ പിൻമാറുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുദ്ധം ആവശ്യമെങ്കിൽ തിരിച്ചുവരും. യുദ്ധം ആവശ്യമെങ്കിൽ തിരിച്ചുവരും. ഇറാൻ യുദ്ധത്തിൽ സഹായിച്ചില്ലെങ്കിൽ നാറ്റോ സഖ്യത്തിൽ നിന്ന് പിൻമാറുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി ട്രംപ് പറഞ്ഞു. റോയിട്ടേഴ്സിനോടാണ് പ്രതികരണം. ഇറാൻ വെടിനിർത്തൽ ആവശ്യപ്പെട്ടെന്നും, എന്നാൽ ഹോർമുസ് കടലിടുക്ക് തടയുന്നത് ഇറാൻ അവസാനിപ്പിക്കുന്നത് വരെ താൻ അത് പരിഗണിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. നാളെ രാവിലെ ഇന്ത്യൻ സമയം ആറരയ്ക്ക് ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്യും. ഇറാനെതിരായ യുദ്ധത്തിൽ ലക്ഷ്യം പൂർത്തീകരിച്ചെന്നും രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ സൈന്യം പിൻവാങ്ങൽ ആരംഭിച്ചേക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയത്.

വെടിനിർത്തലല്ല, സമ്പൂർണമായ യുദ്ധവിരാമം മാത്രമേ അംഗീകരിക്കുകയുള്ളുവെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി വ്യക്തമാക്കി. പശ്ചിമേഷ്യയിലെ ആപ്പിൾ, ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങി 18 അമേരിക്കൻ ആഗോള കമ്പനികൾക്കു നേരെ ഇന്ത്യൻ സമയം ഇന്നു രാത്രി 10 മണിയോടെ ആക്രമണം ആരംഭിക്കുമെന്ന് ഐആർജിസി മുന്നറിയിപ്പ് നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ ഇറാൻ നിക്ഷേപിച്ചിരുന്ന മൈനുകൾ വിജയകരമായി നീക്കം ചെയ്തതായി...

0
വാഷിംഗ്ടൺ: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ...

കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി ; മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

0
ബെം​ഗളൂരു: കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി മന്ത്രി ബി...

പാക് രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധം ; ഡൽഹിയിൽ യുവ ദമ്പതികൾ അറസ്റ്റിൽ

0
ഡൽഹി: പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ഡൽഹിയിൽ...

പ്രതിപക്ഷ ഉപനേതൃപദവി : പിണറായി വിജയൻ്റെ പ്രസ്താവനയിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പ്രസ്താവനയിൽ...