യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പ്; കമലയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ടിം വാല്‍സ്

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍: യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ടിം വാല്‍സിനെ തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്ത് കമല ഹാരിസ്. നിലവില്‍ മിനസോട്ട ഗവര്‍ണറാണ് അദ്ദേഹം. ഔദ്യോഗിക പ്രഖ്യാപനമായിട്ടില്ല. മിനസോട്ടയുടെ ഗവര്‍ണാറായി രണ്ടാംതവണയും തിരഞ്ഞെടുക്കപ്പെട്ട വാല്‍സ് ഡെമോക്രാറ്റിക് ഗവര്‍ണേഴ്‌സ് അസോസിയേഷന്‍ അധ്യക്ഷനുമാണ്. ട്രംപുമായുള്ള സംവാദത്തിലെ മോശം പ്രകടനത്തിന് പിന്നാലെ മാറി നില്‍ക്കണമെന്ന മുറവിളി ഉയര്‍ന്നപ്പോള്‍ നിലവിലെ പ്രസിഡന്റ് ബൈഡനൊപ്പം ഉറച്ചുനിന്നതില്‍ പ്രധാനിയാണ് വാല്‍സ്.

ബൈഡന്‍ കമലയെ നിര്‍ദേശിച്ചതിന് പിന്നാലെ പൂര്‍ണപിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി.രാഷ്ട്രീയത്തില്‍ ഇറങ്ങുംമുമ്പ് ഹൈസ്‌കൂള്‍ ഫുട്‌ബോള്‍ കോച്ചായിരുന്നു വാല്‍സ്. ആര്‍മി നാഷണല്‍ ഗാര്‍ഡില്‍ 24 വര്‍ഷം സേവനം അനുഷ്ഠിച്ച വാല്‍സ് മാസ്റ്റര്‍ സര്‍ജന്റായാണ് വിരമിച്ചത്. 2006-ല്‍ ആദ്യമായി ഹൗസ് ഓഫ് റപ്രസെന്റേറ്റീവ്‌സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2018-ല്‍ ആദ്യമായി മിനിസോട്ട ഗവര്‍ണറായി. 2022-ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...