Thursday, April 25, 2024 7:54 am

ബിരുധദാന ചടങ്ങിനിടെ സ്റ്റേജിൽ തട്ടി വീണ് ജോ ബൈഡൻ

For full experience, Download our mobile application:
Get it on Google Play

കൊളറാഡോ: യു.എസ് എയർഫോഴ്സ് അക്കാദമിയിലെ ബിരുദദാന ചടങ്ങിനിടെ വേദിയിൽ കാൽ തട്ടി വീണ് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. കാര്യമായ പരിക്കൊന്നും പറ്റിയിട്ടില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. വ്യാഴാഴ്ചയാണ് സംഭവം. കൊളറാഡോയിലെ ബിരുദധാരികളെ ബൈഡൻ ഹസ്തദാനം ചെയ്ത ശേഷം ഇരിപ്പിടത്തിലേക്ക് മടങ്ങുന്നതിനിടെയാണ് തട്ടി വീണത്. ഉടൻ തന്നെ സമീപത്തുണ്ടായിരുന്ന എയർഫോഴ്‌സ് ഉദ്യോഗസ്ഥനും യു.എസ് രഹസ്യാന്വേഷണ വിഭാഗത്തിലെ രണ്ട് അംഗങ്ങളും ബൈഡനെ താങ്ങിനിർത്തി.

പ്രസിഡന്‍റ് വീണതുകണ്ട് വേദിയിലുണ്ടായിരുന്ന ഔദ്യോഗിക പ്രതിനിധി സംഘത്തിലെ അംഗങ്ങൾ ഉൾപ്പെടെ ആശങ്കാകുലരായി. എന്നാൽ അൽപനേരത്തിന് ശേഷം ബൈഡൻ ഇരിപ്പിടത്തിലെത്തുകയും ബാക്കി ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കുകയും ചെയ്തു. യു.എസിന്റെ ചരിത്രത്തിൽ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റാണ് 80 കാരനായ ബൈഡൻ. വേദിയിലെ ടെലിപ്രോംപ്റ്ററിനെ പിന്തുണയ്ക്കാൻ വെച്ച വസ്തുവിൽ തട്ടിയാണ് ബൈഡൻ വീണത്.

പ്രസിഡന്റ് സുഖമായിരിക്കുന്നെന്ന് വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ബെൻ ലാബോൾട്ട് ട്വിറ്ററിൽ അറിയിച്ചു. ഒരു മണിക്കൂർ നീണ്ട ബിരുദദാന ചടങ്ങിൽ 921 വിദ്യാർഥികൾക്കും ബൈഡൻ ഹസ്തദാനം നൽകി. ബൈഡന്റെ പ്രായവും അസുഖങ്ങളും അടുത്തിടെ വലിയ രീതിയിൽ ചർച്ചയായിരുന്നു. നേരത്തെയും പൊതുപരിപാടിക്കിടെ ബൈഡൻ വീഴാൻ പോയതും വാർത്തയായിരുന്നു. പ്രായാധിക്യമുള്ളതിനാൽ ബൈഡൻ അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്നും ആവശ്യമുയർന്നിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വിദ്വേഷ പ്രസംഗം : മോദിക്കെതിരെ നടപടി വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

0
ന്യൂഡല്‍ഹി: വിദ്വേഷപ്രസംഗ പരാതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടപടി എടുക്കേണ്ടെന്ന് തെരഞ്ഞെടുപ്പ്...

സംസ്ഥാനത്ത് വേനൽച്ചൂട് തുടരുന്നു ; 12 ജില്ലകളില്‍ ജാഗ്രത മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മാറ്റമില്ലാതെ തുടരുന്നു. ജാഗ്രതയുടെ ഭാഗമായി ശനിയാഴ്ച...

ജാതീയ അധിക്ഷേപം ; സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

0
കൊച്ചി: ആർഎൽവി രാമകൃഷ്ണനെ യൂട്യൂബ് ചാനലിലൂടെ ജാതീയമായി അധിക്ഷേപിച്ച കേസുമായി ബന്ധപ്പെട്ട്...

കൊച്ചി വാട്ടർ മെട്രോയുടെ യാത്ര ഒരു വർഷത്തിലേക്ക് ; യാത്രക്കാരുടെ എണ്ണത്തിൽ വർധനവ്

0
കൊച്ചി: ഇന്ത്യയുടെ ഗതാഗത സംസ്കാരത്തിന് കൊച്ചിയുടെ സമ്മാനം, ഇങ്ങനെ വിശേഷിപ്പിക്കാം വാട്ടർ...