പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം ; പ്രത്യേക മോദിജി താല്‍ ഒരുക്കി ന്യൂജഴ്‌സിയിലെ റസ്‌റ്റോറന്റ്

For full experience, Download our mobile application:
Get it on Google Play

യു.എസ്.എ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി പ്രത്യേക ‘മോദിജി താല്‍’ ഒരുക്കി ന്യൂജഴ്‌സിയിലെ റസ്‌റ്റോറന്റ്. ഖിച്ഡി, രസഗുള, ദം ആലു, ഇഡ്‌ലി, ധോക്‌ല, പപ്പടം തുടങ്ങിയ നിരവധി വിഭവങ്ങള്‍ പ്രത്യേകമായി താലില്‍ ഒരുക്കിയിട്ടുണ്ട്. ‘മോദി ജി താലി’ വലിയ ജനപ്രീതി നേടുമെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് വേണ്ടിയും പ്രത്യേക താലി തയ്യാറാക്കുമെന്നും റസ്റ്റോറന്റ് ഉടമ ശിപഥ് കുല്‍കര്‍ണി പറഞ്ഞു. ഇന്ത്യന്‍ പതാകയുടെ നിറം അനുസ്മരിപ്പിക്കും വിധം കുങ്കുമം, പച്ച, വെള്ള നിറങ്ങളിലാണ് ഇഡ്‌ലി ഒരുക്കിയിരിക്കുന്നത്.

താലില്‍ തയ്യാറാക്കിയിട്ടുള്ള വിഭവങ്ങളെക്കുറിച്ച് റസ്റ്റോറന്റ് ഉടമ പരിചയപ്പെടുത്തുന്ന വീഡിയോ എഎന്‍ഐ പങ്കുവെച്ചിട്ടുണ്ട്. ഈ മാസം 22നാണ് പ്രധാനമന്ത്രി അമേരിക്കയിലെത്തുന്നത്. പ്രസിഡന്റ് ജോ ബൈഡന്റെയും പ്രഥമ വനിത ജില്‍ ബൈഡന്റെയും ക്ഷണപ്രകാരമാണ് നരേന്ദ്രമോദി അമേരിക്ക സന്ദര്‍ശിക്കുന്നത്. അമേരിക്കന്‍ സന്ദര്‍ശനത്തോടെ യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത യോഗത്തെ രണ്ടാം തവണയും അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാകും മോദി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ് : 9 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി

0
കൊച്ചി: ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ 9 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം...

നെൻമാറ പോത്തുണ്ടിയിൽ കെഎസ്ആർ‌ടിസി ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞു ; ഒരാൾ മരിച്ചു

0
പാലക്കാട്: നെൻമാറ പോത്തുണ്ടിയിൽ കെഎസ്ആർ‌ടിസി ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ...

മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നു ; ആർപ്പൂക്കര അടക്കം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി

0
കോട്ടയം: കോട്ടയത്ത് ഇന്നലെ രാത്രിയിൽ മണിക്കൂറുകളോളം പെയ്ത ശക്തമായ മഴയെത്തുടർന്ന്...

ആരോഗ്യ വകുപ്പ് മരുന്ന് എത്തിക്കാത്തത് കൊണ്ട് ആർക്കും എലിപ്പനി വരില്ല ; ക്യാമ്പിൽ മരുന്നുണ്ടെന്ന്...

0
തിരുവനന്തപുരം: മഴ ശക്തമായ സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി നടപടികൾ സ്വീകരിക്കുന്നതായി ആരോഗ്യമന്ത്രി...