ക്രിമിയ റഷ്യയുടെ ഭാഗമെന്ന് യുഎസ് ; ട്രംപും സെലന്‍സ്‌കിയും തമ്മില്‍ വീണ്ടും വാക്പോര്

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍: ക്രിമിയയെ റഷ്യക്ക് വിട്ടുകൊടുക്കുന്നതില്‍ നിന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി പിന്മാറിയതിനു പിന്നാലെ കടുത്ത വിമര്‍ശനവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകളും നടപടികളും പുരോഗമിക്കുന്നതിനിടെയാണ് ഇരുവരും വീണ്ടും ഏറ്റുമുട്ടിയത്. ക്രിമിയ ഇപ്പോള്‍ റഷ്യയുടേതാണെന്നും അതിന്‍മേല്‍ അവകാശവാദം ഇനിയും ഉന്നയിക്കേണ്ടെന്നും ട്രംപ് പറഞ്ഞതോടെയാണ് സെലെന്‍സ്‌കി എതിര്‍ത്തത്. ക്രിമിയയുടെ നിയന്ത്രണം വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ യുക്രൈന് നഷ്ടമായി. അതിപ്പോള്‍ റഷ്യയുടേതാണ്. അതേക്കുറിച്ച് ഒരു സംസാരത്തിന്റെ പോലും ആവശ്യമില്ലെന്നായിരുന്നു ട്രംപിന്റെ നിലപാട്.

എന്നാല്‍ ട്രംപിന്റെ വാക്കുകളെ സെലെന്‍സ്‌കി പൂര്‍ണമായും തള്ളിക്കളഞ്ഞു. സംസാരിക്കാന്‍ ഒന്നുമില്ല. ‘ഇത് നമ്മുടെ നാടാണ്. യുക്രേനിയന്‍ ജനതയുടെ നാടാണ്’ എന്ന് പറഞ്ഞായിരുന്നു ട്രംപിന്റെ നിലപാടിനോട് സെലെന്‍സ്‌കി പ്രതികരിച്ചത്. യുക്രൈന്‍ അതിന്റെ അടിസ്ഥാന തത്വങ്ങളില്‍ ഉറച്ചുനില്‍ക്കുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ക്രിമിയയെ റഷ്യന്‍ ഭൂപ്രദേശമായി യുക്രൈന്‍ അംഗീകരിക്കണം, യുക്രൈന് ഒരിക്കലും നാറ്റോ അംഗത്വം പാടില്ല എന്നതായിരുന്നു ലണ്ടനില്‍ ചേര്‍ന്ന സമാധാന ചര്‍ച്ചയില്‍ റഷ്യ മുന്നോട്ടുവെച്ച വ്യവസ്ഥകള്‍. രണ്ട് വാദവും അംഗീകരിക്കാന്‍ ആവില്ലെന്ന് യുക്രൈന്‍ അറിയിച്ചതോടെയാണ് ട്രംപ് കടുത്ത വിമര്‍ശനവുമായി എത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...

കെഎഫ്‌സി ഔട്ട്ലെറ്റിൽ നിന്ന് പഴകിയ ഇറച്ചി പിടിച്ചു

0
മംഗളൂരു: ചീഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ ഇറച്ചി വിതരണം ചെയ്തെന്ന പരാതിയെ...