ഗാസ്സയിൽ വെടിനിർത്തൽ നടപ്പാക്കാനുള്ള നീക്കം പുരോഗമിക്കുന്നതായി അമേരിക്ക

For full experience, Download our mobile application:
Get it on Google Play

ഗാസ്സ സിറ്റി: ഗാസ്സയിൽ വെടിനിർത്തൽ നടപ്പാക്കാനുള്ള നീക്കം പുരോഗമിക്കുന്നതായി റിപ്പോർട്ട്​. ബന്ദികളുടെ മോചനവുമായി ബന്ധപ്പെട്ട ചർച്ചയിൽ പുരോഗതിയുള്ളതായി അമേരിക്ക അറിയിച്ചു. അതിനിടെ ഗാസ്സയിൽ ആക്രമണം​ ഇസ്രായേൽ വ്യാപിപ്പിക്കുകയാണ്. മധ്യസ്ഥ രാജ്യങ്ങളുടെ പുതിയ വെടിനിർത്തൽ നീക്കത്തിൽ പുരോഗതിയുള്ളതായി ഇസ്രായേൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്​ ‘ആക്​സിയോസ്​’ ഉൾപ്പെടെ വിവിധ ​ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തു. അമേരിക്കയിലെത്തിയ ബന്ദികളുടെ ബന്ധുക്കളുമായി ട്രംപ്​ ഭരണകൂടം നടത്തിയ ചർച്ചയിൽ പുതിയ വെടിനിർത്തൽ രണ്ടാഴ്ചക്കകം ഉണ്ടാകുമെന്ന സൂചനയാണ്​ നൽകിതെന്ന്​ ഇസ്രായേൽ ചാനൽ 12 അറിയിച്ചു.

ഫ്രഞ്ച്​ പ്രസിഡന്‍റ്​ ഇമ്മാനുവൽ മാക്രോൺ യു.എസ്​ പ്രസിഡന്‍റ്​ ഡോണാൾഡ്​ ട്രംപുമായും കഴിഞ്ഞ ദിവസം ഗാസ്സ വെടിനിർത്തൽ സംബന്ധിച്ച്​ ആശയവിനിമയം നടത്തിയിരുന്നു. എന്നാൽ ഗാസ്സയിലേക്ക്​ സഹായം ഉറപ്പാക്കുന്നതിനുള്ള വെടിനിർത്തൽ നിർദേശം ഹമാസ്​ തള്ളുകയായിരുന്നുവെന്ന്​​ വൈറ്റ്​ ഹൗസ്​ വക്​താവ്​ പ്രതികരിച്ചു. തെക്കൻ ഗാസ്സയിലും മറ്റും ആക്രമണം വ്യാപിപ്പിച്ച ഇസ്രയേൽ ഗാസ്സയി​ലെ പ്രധാന ജലസംഭരണിയും ബോംബിട്ടു തകർത്തു. ഭക്ഷണം, വെള്ളം, മരുന്ന്​ എന്നിവയുടെ ക്ഷാമം കുഞ്ഞുങ്ങൾ ഉൾപ്പെടെ ആയിരങ്ങളുടെ ജീവൻ അപകടത്തിലാക്കുന്നതായി യു.എൻ അറിയിച്ചു.

അതേ സമയം ഗാസ്സയിൽ തുടരുന്ന യുദ്ധം തികച്ചും അനാവശ്യമാണെന്ന്​ ചൂണ്ടിക്കാട്ടി ആയിരത്തോളം ഇസ്രായേൽ റിസർവ്​ സൈനികർ രംഗത്തുവന്നു. ചിലരുടെ രാഷ്ട്രീയ താൽപര്യം മാത്രമാണ്​ യുദ്ധം തുടരാൻ കാരണമെന്നും ബന്ദികളുടെ ജീവൻ രക്ഷിക്കാൻ അടിയന്തര വെടിനിർത്തലാണ്​ വേണ്ടതെന്നും സൈനികർ പറഞ്ഞു. എന്നാൽ രാജ്യതാൽപര്യത്തിന്​ വിരുദ്ധമാണ്​ ഇത്തരം പ്രസ്താവനയെന്ന്​ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു കുറ്റപ്പെടുത്തി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റോഡ് മുറിച്ചുകടക്കാനായി ഡിവൈഡറിനടുത്ത് കാത്തുനിന്ന സത്രീ കാറിടിച്ച് മരിച്ചു

0
കോഴിക്കോട്: ദേശീയ പാതയിൽ റോഡ് മുറിച്ചുകടക്കാനായി ഡിവൈഡറിനടുത്ത് കാത്തുനിന്ന സത്രീ കാറിടിച്ച്...

പെൺകുട്ടികളുടെ സ്കൂളിന് നേരെ നടന്ന വ്യോമാക്രമണത്തിൽ ആരുടെ ഭാഗത്താണ് പിഴവുണ്ടായതെന്ന് ഒരിക്കലും കണ്ടെത്താനായേക്കില്ലെന്ന് യുഎസ്...

0
വാഷിംഗ്ടൺ: ഇക്കഴിഞ്ഞ ഫെബ്രുവരി 28-ന് ഇറാൻ യുദ്ധത്തിന്റെ ആദ്യദിനത്തിൽ പെൺകുട്ടികളുടെ സ്കൂളിന്...

കുംഭമേള താരത്തിന് സുരക്ഷ ലഭിക്കുന്നതിന് അവർ താമസിക്കുന്ന സ്ഥലത്തിന്റെ വിവരങ്ങൾ പോലീസിന് കൈമാറി

0
കൊച്ചി: കേരളത്തിൽ വിവാഹിതയായ കുംഭമേള താരത്തിന് സുരക്ഷ ലഭിക്കുന്നതിന്, അവർ താമസിക്കുന്ന...

പോലീസ് ജീപ്പിടിച്ച് ഒരാൾ മരിച്ച സംഭവത്തിൽ ജീപ്പ് ഓടിച്ചിരുന്നത് അതിവേഗത്തിലും അശ്രദ്ധയിലുമായിരുന്നുവെന്ന് റിപ്പോർട്ട്

0
തൃശ്ശൂർ: ആളൂരിൽ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ഇലക്‌ട്രിക് സ്‌കൂട്ടറിന് പിന്നിൽ പോലീസ് ജീപ്പിടിച്ച്...