ഇസ്രായേൽ ആക്രമണത്തിൽ ഇറാന് മുന്നറിയിപ്പുമായി യുഎസ്

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൻ: ഇസ്രയേൽ നടത്തിയ ആക്രമണത്തിന് മറുപടി നൽകുന്നതിനെതിരെ ഇറാന് മുന്നറിയിപ്പ് നൽകി യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ. അതേസമയം മേഖലയിൽ സംഘർഷം ഒഴിവാക്കാൻ ശ്രമിക്കണമെന്ന് ഇസ്രയേലിനും നിർദേശം നൽകി. ഇസ്രയേലിന്റെ ആക്രമണത്തിന് മറുപടി നൽകുകയെന്ന തെറ്റ് ഇറാൻ ചെയ്യില്ലെന്നാണ് അമേരിക്ക കരുതുന്നതെന്നും ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു. എന്നാൽ രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണ് ഇസ്രയേൽ നടത്തിയത് എന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി യുഎന്നിന് അയച്ച കത്തിൽ ആരോപിച്ചു. ഇസ്രയേലിന്റെ ഈ നീച നീക്കങ്ങളോട് പ്രതികരിക്കാൻ ഇറാന് അവകാശമുണ്ട്. ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ആക്രമണത്തെ തടഞ്ഞതിനാലാണ് വലിയ നാശനഷ്ടങ്ങൾ ഒഴിവായത്. എന്നാലും നാലു സൈനികർ കൊല്ലപ്പെട്ടു. ഇസ്രയേലിന്റെ പ്രവൃത്തി രാജ്യാന്തര സമാധാനത്തിന് തന്നെ ഭീഷണിയാണ്. വിഷയം ചർച്ച ചെയ്യാൻ യുഎൻ അടിയന്തര യോഗം വിളിക്കണമെന്നും വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ശത്രുക്കളെ പ്രതിരോധിക്കാൻ ഇറാന്‍ ജനത ഭയരഹിതരായി നിലയുറപ്പിക്കുമെന്നും, ഇറാന്റെ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റങ്ങളെ ചെറുക്കുമെന്നും, പ്രസിഡന്റ് മസൂദ് പെസെസ്കിയാൻ പറഞ്ഞു. ഒക്ടോബർ ഒന്നിലെ മിസൈൽ ആക്രമണങ്ങൾക്കു മറുപടിയായാണ് ടെഹ്റാൻ അടക്കം ഇറാനിലെ 3 പ്രവിശ്യകളിലെ സൈനികത്താവളങ്ങളിൽ ഇന്നലെ ഇസ്രയേൽ മിസൈൽ ആക്രമണം നടത്തിയത്. മൂന്നു ഘട്ടമായി 140 പോർവിമാനങ്ങൾ ആക്രമണത്തിൽ പങ്കെടുത്തു. എന്നാൽ ഇറാന്റെ മിസൈൽ നിർമാണ കേന്ദ്രങ്ങളെയാണു തങ്ങൾ ലക്ഷ്യമിട്ടതെന്ന് ഇസ്രയേൽ അധികൃതർ പറഞ്ഞു. കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായില്ലെന്ന് ഇറാനും വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാർത്ഥികളുടെ ഭാവി വെച്ച് കളിച്ചാൽ ശക്തമായ നടപടി; പരീക്ഷാ മാഫിയകൾക്കെതിരെ വീണ്ടും താക്കീതുമായി പ്രധാനമന്ത്രിയുടെ...

0
ന്യൂഡല്‍ഹി: പരീക്ഷാ സമ്പ്രദായത്തെ കൂടുതല്‍ കരുത്തുറ്റതാക്കുന്ന ബില്‍ പാര്‍ലമെന്റ് പാസാക്കിയെന്ന് പ്രധാനമന്ത്രി...

​”കോൺഗ്രസ് പിന്തുടരുന്നത് ബിജെപിയുടെ വഴി”; പിഎം ശ്രീ പദ്ധതിയിലൂടെ ആർഎസ്എസ് അജണ്ടയാണ് നടപ്പാക്കുന്നതെന്ന് ...

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സിപിഐ സംസ്ഥാന...

​കനത്ത മഴ മുന്നറിയിപ്പ്; സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നാളെ സ്കൂളുകൾക്ക് അവധി

0
കല്‍പ്പറ്റ: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം മഴ കനക്കുന്നു. മഴ ശക്തമാകുന്ന സാഹചര്യത്തില്‍...

തെരുവുനായ ആക്രമണങ്ങൾക്കെതിരെ ഹൈക്കോടതിയുടെ ശക്തമായ ഇടപെടൽ; നഷ്ടപരിഹാരം നൽകാൻ തദ്ദേശസ്ഥാപനങ്ങൾക്ക് ബാധ്യതയെന്ന് വിധി

0
കൊച്ചി: തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റാല്‍ നഷ്ടപരിഹാരം നല്‍കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി.പരാതി...