കെന്റക്കിയില്‍ നാശം വിതച്ച്‌ ചുഴലിക്കൊടുങ്കാറ്റ് ; 50 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

അമേരിക്ക : കെന്റക്കിയില്‍ നാശം വിതച്ച്‌ ചുഴലിക്കൊടുങ്കാറ്റ്. 50 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 200 മൈല്‍ ചുറ്റളവില്‍ കനത്ത നാശമാണ് കൊടുങ്കാറ്റ് ഉണ്ടാക്കിയതെന്ന് ഗവര്‍ണര്‍ ആന്‍ഡി ബെഷ്യര്‍ അറിയിച്ചു. കെന്റക്കിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചുഴലിക്കാറ്റാണ് ഉണ്ടായത്. മേയ്ഫീല്‍ഡില്‍ സ്ഥിതി ചെയ്യുന്ന മെഴുകുതിരി ഫാക്ടറിയിലെ മേല്‍കൂര തകര്‍ന്ന് വീണാണ് കൂടുതല്‍ പേരും മരിച്ചത്. കെന്റക്കിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ഗവര്‍ണര്‍ അറിയിച്ചു.

ചുഴലിക്കാറ്റിനിടെ ആമസോണിന്റെ വെയര്‍ഹൗസില്‍ കുടുങ്ങിയ നൂറോളം ജീവനക്കാരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. തങ്ങളുടെ ജീവനക്കാരുടെ സുരക്ഷയ്ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും സ്ഥിതിഗതികള്‍ അന്വേഷിച്ച്‌ വരികയാണെന്നും ആമസോണ്‍ വക്താവ് റിച്ചാര്‍ഡ് റോച്ച പ്രതികരിച്ചു. ടെന്നിസിയിലും അര്‍കന്‍സസിലും രണ്ട് വീതം പേരും മരണപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ ബ്ലീച്ചിംഗ് പൗഡർ പർച്ചേസ് വിജിലൻസ് അന്വേഷിക്കും : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) ബ്ലീച്ചിംഗ്...

വീണ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചുവെന്നും ഇതിന്റെ രേഖകൾ വീണയുടെ ഡയറിയിൽ നിന്ന്...

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെൻ്റ്...

കൈക്കൂലി കേസിൽ മുൻ ഗ്രേഡ് സബ്ബ് ഇൻസ്പെക്ടർക്ക് ഏഴ് വർഷം തടവ് ശിക്ഷ വിധിച്ച്...

0
വയനാട്: കൈക്കൂലി കേസിൽ മുൻ ഗ്രേഡ് സബ്ബ് ഇൻസ്പെക്ടർക്ക് ഏഴ് വർഷം...

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

0
തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ...