ഒരു കറ്റാര്‍വാഴത്തണ്ട് മതി മുഖം കണ്ണാടിപോലെ തിളങ്ങാന്‍

For full experience, Download our mobile application:
Get it on Google Play

പരസ്യങ്ങളില്‍ കാണുന്നതുപോലെ തിളക്കമുളള മുഖം ആഗ്രഹിക്കാത്തവരായി ആരാണുളളത്. മുഖകാന്തി വര്‍ദ്ധിപ്പിക്കാനായി പല പൊടികൈകളും പരീക്ഷിച്ചു മടുത്തവരാണ് മിക്കവരും. കൂടാതെ തിളങ്ങുന്ന മുഖം താല്‍ക്കാലികമായി ലഭിക്കാന്‍ സഹായിക്കുന്ന കെമിക്കല്‍ സമ്പുഷ്ടമായ വഴികള്‍ സ്വീകരിക്കുന്നവരും കുറവല്ല. ഇത് ഗുണത്തേക്കാള്‍ മുഖത്തിന് ദോഷം വരുത്തും. ഇതിന് പരിഹാരമായി കറ്റാര്‍വാഴയുടെ ഉപയോഗം മുഖത്തിന് ഏറെ ഗുണകരമാണ്.

നമ്മുടെ വീട്ടുമുറ്റത്ത് തന്നെ എളുപ്പത്തില്‍ വളര്‍ത്താവുന്ന ഒരു സസ്യമാണ് കറ്റാര്‍വാഴ. ഏറെ സൗന്ദര്യ പോഷക ഗുണങ്ങള്‍ നല്‍കുന്ന ഇത് ആരോഗ്യത്തിനും ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഒരുപോലെ ഗുണകരമാണ്. വൈറ്റമിന്‍ ഇ സമ്പുഷ്ടമായ കറ്റാര്‍വാഴ ചര്‍മത്തിന് തിളക്കവും മിനുസവും നല്‍കാന്‍ സഹായിക്കുന്നു. ചര്‍മത്തിലെ ചുളിവുകള്‍ നീക്കാന്‍ സഹായിക്കുന്നു. ചര്‍മത്തിന് ഇറുക്കവും നല്‍കുന്നു. ചര്‍മത്തിലെ പല പ്രശ്നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണ് കറ്റാര്‍വാഴ. കറ്റാര്‍വാഴ ചര്‍മം തിളങ്ങാന്‍ പല രീതിയിലും ഉപയോഗിയ്ക്കാം. കറ്റാര്‍വാഴയുടെ ജെല്‍ എടുക്കാം. ഇതില്‍ അല്‍പം തേന്‍ ചേര്‍ത്തിളക്കി ദിവസവും മുഖത്ത് പുരട്ടുന്നത് മുഖം തിളങ്ങാന്‍ ഏറെ നല്ലതാണ്. എണ്ണമയമുള്ള ചര്‍മമെങ്കില്‍ ഇതില്‍ അല്‍പം നാരങ്ങാനീര് ചേര്‍ത്തിളക്കി പുരട്ടാം. ഇത് ആഴ്ചയില്‍ രണ്ടുമൂന്ന് ദിവസമെങ്കിലും ചെയ്യുന്നത് ചര്‍മം തിളങ്ങാന്‍ ഏറെ നല്ലതാണ്. ചര്‍മത്തിലെ ചുളിവുകളും പാടുകളും നീക്കാനും ഇതേറെ ഗുണകരമാണ്.

കറ്റാര്‍വാഴക്കൊപ്പം  വൈറ്റമിന്‍ ഇ ഓയില്‍ ചേര്‍ത്ത് പുരട്ടാം. ഇതും ചര്‍മം തിളങ്ങാന്‍ സഹായിക്കുന്നു. ചര്‍മത്തിന് സ്വാഭാവിക ഈര്‍പ്പവും മിനുസവും തിളക്കവും നല്‍കാന്‍ ഇതേറെ ഗുണകരമാണ്. വൈറ്റമിന്‍ ഇ ഓയില്‍ പല ചര്‍മസംരക്ഷണക്രീമുകളിലേയും പ്രധാന ചേരുവയാണ്. ചര്‍മത്തിനുണ്ടാകുന്ന പ്രായക്കൂടുതല്‍ തടയാന്‍ സഹായിക്കുന്ന ഒന്നാണ് വൈറ്റമിന്‍ ഈ ഓയില്‍. ഇവ രണ്ടും കലര്‍ത്തി രാത്രി കിടക്കാന്‍ നേരും മുഖത്ത് പുരട്ടി മസാജ് ചെയ്യുന്നത് നല്ലൊരു നൈററ് ക്രീം ഗുണം നല്‍കുന്നു. കറ്റാര്‍വാഴ, ഫ്ളാക്സ് സീഡ്, വൈറ്റമിന്‍ ഇ ഓയില്‍ ചേരുവയും നല്ലതാണ്. ഇതും ചര്‍മത്തിന് തിളക്കം നല്‍കുന്ന ഒന്നാണ്.

കറ്റാര്‍വാഴയ്ക്കൊപ്പം തൈര് കൂടി കലര്‍ത്തി മുഖത്ത് പുരട്ടുന്നത് ചര്‍മത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്ന മറ്റൊരു വഴിയാണ്. സ്വാഭാവിക ബ്ലീച്ചിംഗ് ഗുണമുള്ള ഒന്നാണ് തൈര്. ഇതും കറ്റാര്‍ വാഴയും ചേര്‍ത്ത് പുരട്ടാം. ഇത് ആഴ്ചയില്‍ രണ്ടുമൂന്ന് ദിവസമെങ്കിലും ചെയ്യുന്നത് ഏറെ ഗുണകരമാണ്. വരണ്ട ചര്‍മത്തിനുള്ള ഏറ്റവും നല്ല മരുന്നാണ് ഇത്. ചര്‍മത്തിന് സ്വാഭാവിക നിറവും തിളക്കവും മിനുസവും നല്‍കാന്‍ സഹായിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...

അട്ടപ്പാടി ഇരട്ടക്കൊലപാതകം : യുവതിയെ കൊന്നത് തലയ്ക്ക് വെട്ടി, കുഞ്ഞിനെ കഴുത്ത് ഞെരിച്ച് ;...

0
അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. 30 വയസ്സുള്ള...

യാത്രക്കാർക്ക് ആശ്വാസം ; മംഗളൂരു–ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി; നവംബർ 26 വരെ...

0
ബെം​ഗളൂരു: മംഗളൂരു സെൻട്രൽ - ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി...